ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഹലോ മമ്മി’ പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിച്ചു കഴിഞ്ഞു. നവംബർ 21ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം മൂന്നാം വാരത്തിലും മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി കേരളത്തിലെ 112 തിയറ്ററുകളിൽ നിറഞ്ഞ സദസ്സോടെ പ്രദർശനം തുടരുകയാണ്. ‘പുഷ്പ’ പോലൊരു വമ്പൻ റിലീസ് വന്നിട്ടും ഈ മമ്മിക്ക് യാതൊരു കുലുക്കവുമില്ല. ഡബിൾ സ്രോങ്ങാണ്. യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമെല്ലാം ചിരിമഴ പെയ്യിക്കുകയാണ് തിയറ്ററുകളിൽ. നർമ്മത്തിന് പ്രാധാന്യം നൽകി എത്തിയ ചിത്രമായതിനാൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ തക്കവണ്ണം ഒരുപിടി മുഹൂർത്തങ്ങളാണ് ചിത്രത്തിൽ വിതറിയിട്ടിരിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ഡ്രീം ബിഗ് പിക്ച്ചേഴ്സാണ്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസും കരസ്ഥമാക്കി
സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ ‘പുള്ളിമാൻ കണ്ണിലെ’ എന്ന ഗാനവും സിനിമയിലെ ഫാന്റസി-ഹൊറർ രംഗങ്ങൾ ഉൾക്കൊള്ളിച്ചൊരുക്കിയ സക്സെസ് ടീസറും അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ദീപക് നായരാണ് ആലപിച്ചത്. റിലീസിന് മുന്നേ പുറത്തുവിട്ട ‘റെഡിയാ മാരൻ’ എന്ന ഗാനത്തിനും ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയകളിൽ ലഭിച്ചിരുന്നത്. ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് ജേക്സ് ബിജോയിയാണ് സംഗീതം പകർന്നത്. മൂ.രിയുടെതാണ് വരികൾ.
ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർഒ: പ്രതീഷ് ശേഖർ, പിആർ&മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.