മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സുരാജ് വെഞ്ഞാറമൂട് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവൻ. ഇപ്പോഴിതാ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ഒരിക്കൽ കൂടി സുരാജ് സീരിയസ് കഥാപാത്രമായെത്തുന്ന ചിത്രമാണിതെന്ന സൂചനയാണ് ഇതിന്റെ പോസ്റ്റർ നമ്മുക്ക് തരുന്നത്. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സുരാജിനൊപ്പം ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, അഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്,ഗംഗാ നായർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കുന്നതു വിനോദ് ഇല്ലംപിള്ളിയാണ്. പി എസ് സുബ്രമണ്യനാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഹെവൻ എഡിറ്റ് ചെയ്യുന്നത് ടോബി ജോണാണ്. സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ നായകന്മാരായെത്തിയ ജനഗണമന എന്ന ചിത്രമിപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇത് കൂടാതെ ഒരുപിടി ചിത്രങ്ങളാണ് സുരാജ് നായകനായി ഇനി പുറത്തു വരാനുള്ളത്. അതിനിടക്ക് ഇനി സീരിയസ് വേഷങ്ങൾ കുറച്ചിട്ടു, ഹാസ്യ വേഷങ്ങൾ ചെയ്യാനുള്ള പ്ലാനിലാണ് താനെന്നും സുരാജ് പറയുകയുണ്ടായി. റോയ്, ഹിഗ്വിറ്റ, ബാഷ് മുഹമ്മദ് ഒരുക്കുന്ന പേരിടാത്ത ചിത്രം, വിനീത് ശ്രീനിവാസൻ നായകനായ പുതിയ ചിത്രമെന്നിവയും സുരാജ് അഭിനയിച്ചു പുറത്തു വരാനുള്ള ചിത്രങ്ങളാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.