ധനുഷ്- വെട്രിമാരൻ ചിത്രമായ വട ചെന്നൈ ലോകമെങ്ങും ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. ഇന്നലെ റിലീസ് ചെയ്ത ഈ തമിഴ് ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് എത്തിയത്. കേരളത്തിൽ ഒരു ധനുഷ് ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ റിലീസ് ആയാണ് മിനി സ്റ്റുഡിയോ വട ചെന്നൈ ഇവിടെ എത്തിച്ചിരിക്കുന്നത്. ക്ലാസിക് എന്ന വിശേഷണത്തോടെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം ഇന്ന് ഹർത്താൽ ആയിട്ട് പോലും എറണാകുളത്തു ഗംഭീര കളക്ഷൻ ആണ് നേടുന്നത്. രാവിലെ മുതൽ എറണാകുളം ശ്രീധർ തിയേറ്ററിൽ വമ്പൻ തിരക്കാണ് വട ചെന്നൈ കാണാൻ.
നൂൺ ഷോ ക്കു ഗംഭീര തിരക്ക് വന്ന ഈ ചിത്രത്തിന്റെ അവിടുത്തെ മാറ്റിനി ഹൌസ് ഫുൾ ആയി മാറി. ഫസ്റ്റ് ഷോ, സെക്കന്റ് ഷോ എന്നിവയും ഹൌസ് ഫുൾ ഉറപ്പാണ് എന്നാണ് തിയേറ്റർ വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. അത്ര മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് സ്റ്റാറ്റസ് ഗംഭീരമാണ് എന്നുള്ളതും ഈ ചിത്രത്തെ തുണക്കുന്നുണ്ട്. വെട്രിമാരൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എൺപതു കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ധനുഷിന്റെ വണ്ടർ ബാർ സ്റ്റുഡിയോയും ലൈക്ക പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിച്ച ഈ ചിത്രം മൂന്നു ഭാഗങ്ങളിൽ ആയാണ് കഥ പറയുന്നത്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ഒന്നാം ഭാഗം ആണ്. വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച ധനുഷിനൊപ്പം ആൻഡ്രിയ, ഐശ്വര്യ രാജേഷ്, സമുദ്രക്കനി, അമീർ, ഡാനിയൽ ബാലാജി, കിഷോർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.