മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തിയാണ് ഹരിശ്രീ അശോകൻ. 1986 ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ കടന്നു വരുന്നത്. 34 വർഷമായി താരം മലയാള സിനിമയിൽ സജീവമാണ്. തിളക്കം, സി.ഐ.ഡി മൂസ, റൺവേ, കൊച്ചി രാജാവ്, ചെസ്സ്, പഞ്ചാബി ഹൗസ്, പറക്കും തളിക തുടങ്ങിയ ദിലീപ് ചിത്രങ്ങളിൽ ആയിരുന്നു ഹരിശ്രീ അശോകന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ കാണാൻ സാധിക്കുക. ജോൺ ബ്രിട്ടാസിന്റെ ഷോയിൽ ഹരിശ്രീ അശോകൻ ഒരു സിനിമ ഡയലോഗ് പറഞ്ഞതിന് ശേഷം കരഞ്ഞു പോകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
1998 ൽ റാഫി മേക്കാർട്ടിൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. രമണൻ എന്ന കഥാപാത്രത്തിന്റെ ഒരു ഹൃദയസ്പർശിയായ ഡയലോഗ് ഉണ്ടായിരുന്നു എന്നും അത് ചിത്രത്തിൽ നിന്ന് മുറിച്ചു മാറ്റിയ വിവരം ഹരിശ്രീ അശോകൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. അങ്ങനെ ഒരു സീൻ വന്നാൽ തന്റെ ക്യാരക്ടറെ ബാധിക്കുമെന്നും അവസാനം വരെ കോമഡി അവതരിപ്പിക്കുന്ന ഒരു കഥാപാത്രം പെട്ടന്ന് ഒരു സെന്റിമെന്റ്‌സ് പറഞ്ഞാൽ പടം ഡ്രോപ്പ് ആവുമെന്നാണ് റാഫി മേക്കാർട്ടിൻ പറഞ്ഞതെന്ന് ഹരിശ്രീ അശോകൻ വ്യക്തമാക്കി. ഡബ്ബിങിന് വന്ന സരിത തന്റെ സെന്റിമെന്റ് സീൻ കണ്ട് വിളിച്ചു അഭിനന്ദിച്ച ശേഷം എന്നും റാഫി മേക്കാർട്ടിനെ വിളിച്ചു ആ സീൻ കട്ട് ചെയ്യരുതെയെന്ന് പറയാറുണ്ടായിരുന്നുവെന്നും ഹരിശ്രീ അശോകൻ സൂചിപ്പിക്കുകയുണ്ടായി. ഒടുക്കം ആ രംഗം സിനിമയിൽ നിന്ന് മുറിച്ചു മാറ്റുകയായിരുന്നു. ജോൺ ബ്രിട്ടാസിന്റെ അഭ്യർത്ഥന മാനിച്ചു ഹരിശ്രീ അശോകൻ ആ ഡയലോഗ് വീണ്ടും പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ കരഞ്ഞു പോവുകയായിരുന്നു താരം. വളരെ ഹൃദയസ്പർശിയായ ഡയലോഗ് പറഞ്ഞു തീരുന്നതിന് മുമ്പ് തന്നെ ഹരിശ്രീ അശോകൻ വേദിയിൽ കരഞ്ഞു തുടങ്ങുകയായിരുന്നു.
വീഡിയോ കടപ്പാട്: Kairali TV
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.