[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യം തീരുമാനിച്ചത് നസറുദ്ദീൻ ഷാ; പിന്നീട് മോഹൻലാലിനെ പരിഗണിക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകൻ

ഹരിഹരൻ- എം. ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ മലയാള സിനിമയിൽ ഉടലെടുത്തിട്ടുണ്ട്. വടക്കൻ വീരഗാഥ, സർഗം, പഞ്ചാഗ്നി, പരിണയം, അമൃതം ഗമയ, നഖക്ഷതങ്ങൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് ഈ കൂട്ടുകെട്ട് സമ്മാനിച്ചു. പഞ്ചാഗ്നി എന്ന സിനിമ സംഭവിച്ചതിനെ കുറിച്ചു അടുത്തിടെ ഹരിഹരൻ തുറന്ന് പറയുകയുണ്ടായി.

പഞ്ചാഗ്നി എന്ന ചിത്രത്തിന്റെ തിരക്കഥാ എം.ടി വാസുദേവൻ പൂർത്തിയാക്കിയപ്പോൾ കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം നസറുദ്ദീൻ ഷായെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. ചെറിയ ചർച്ചകൾക്ക് ശേഷം നസറുദ്ദീൻ ഷായെ സിനിമയിൽ കൊണ്ടു വരുകയും അഡ്വാൻസ് തുകയും കൈമാറുകയും ചെയ്തിരുന്നു. ഹരിഹരന്റെ സുഹൃത്തായ വിജയകുമാർ ആ സമയത്ത് സെവൻ ആർട്‌സ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയും പഞ്ചാഗ്നി സെവൻ ആർട്‌സിന്റെ ബാനറിൽ ഒരുക്കുവാൻ തീരുമാനിക്കുകയായിരുന്നു.

മോഹൻലാൽ സിനിമയിൽ ഒരു അവസരം ചോദിച്ചതായി വിജയകുമാർ ഹരിഹാരനോട് ആ അവസരത്തിൽ പറയുകയുണ്ടായി. കാസ്റ്റിംഗ് എല്ലാം കഴിഞ്ഞതുകൊണ്ട് റോൾ പ്രതീക്ഷിക്കണ്ട എന്നായിരുന്നു ഹരിഹരന്റെ മറുപടി. പിന്നീട് മോഹൻലാൽ ചെന്നൈയിൽ വെച്ചു ഹരിഹരനെ കാണുവാൻ ഇടയായി. മോഹൻലാലിന്റെ സൗമ്യതയും പെരുമാറ്റവും ഹരിഹരനെ ഏറെ ആകർഷിക്കുകയും സിനിമയിൽ ഒരു റോൾ കൊടുക്കുവാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ജോർണലിസ്റ്റിന്റെ വേഷത്തിൽ മോഹൻലാലിനെ പരിഗണിക്കുകയാണെന്ന് സംവിധായകൻ ഹരിഹരൻ എം.ടി യെ വിളിച്ചു പറയുകയായിരുന്നു. നസറുദ്ദീൻ ഷായ്ക്ക് വേണ്ടി വെച്ചിരുന്ന റോൾ അവസാനം മോഹൻലാലിലേക്ക് എത്തിച്ചേരുകയായിരുന്നു. മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാഗ്നി. ഗീതയുടെ കഥാപാത്രവും പ്രകടനവും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായാണ് ഇപ്പോഴും വിശേഷിപ്പിക്കുന്നത്. പഞ്ചാഗ്നി എന്ന ചിത്രം മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചുവെന്നും പിന്നീട് മലയാള സിനിമയിൽ വലിയ സൂപ്പർസ്റ്റാർ ആവാനും ചിത്രം സഹായിച്ചു എന്നും ഹരിഹരൻ സൂചിപ്പിക്കുകയുണ്ടായി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

22 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

23 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.