ഹരിഹരൻ- എം. ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ മലയാള സിനിമയിൽ ഉടലെടുത്തിട്ടുണ്ട്. വടക്കൻ വീരഗാഥ, സർഗം, പഞ്ചാഗ്നി, പരിണയം, അമൃതം ഗമയ, നഖക്ഷതങ്ങൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് ഈ കൂട്ടുകെട്ട് സമ്മാനിച്ചു. പഞ്ചാഗ്നി എന്ന സിനിമ സംഭവിച്ചതിനെ കുറിച്ചു അടുത്തിടെ ഹരിഹരൻ തുറന്ന് പറയുകയുണ്ടായി.
പഞ്ചാഗ്നി എന്ന ചിത്രത്തിന്റെ തിരക്കഥാ എം.ടി വാസുദേവൻ പൂർത്തിയാക്കിയപ്പോൾ കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം നസറുദ്ദീൻ ഷായെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. ചെറിയ ചർച്ചകൾക്ക് ശേഷം നസറുദ്ദീൻ ഷായെ സിനിമയിൽ കൊണ്ടു വരുകയും അഡ്വാൻസ് തുകയും കൈമാറുകയും ചെയ്തിരുന്നു. ഹരിഹരന്റെ സുഹൃത്തായ വിജയകുമാർ ആ സമയത്ത് സെവൻ ആർട്‌സ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയും പഞ്ചാഗ്നി സെവൻ ആർട്‌സിന്റെ ബാനറിൽ ഒരുക്കുവാൻ തീരുമാനിക്കുകയായിരുന്നു.
മോഹൻലാൽ സിനിമയിൽ ഒരു അവസരം ചോദിച്ചതായി വിജയകുമാർ ഹരിഹാരനോട് ആ അവസരത്തിൽ പറയുകയുണ്ടായി. കാസ്റ്റിംഗ് എല്ലാം കഴിഞ്ഞതുകൊണ്ട് റോൾ പ്രതീക്ഷിക്കണ്ട എന്നായിരുന്നു ഹരിഹരന്റെ മറുപടി. പിന്നീട് മോഹൻലാൽ ചെന്നൈയിൽ വെച്ചു ഹരിഹരനെ കാണുവാൻ ഇടയായി. മോഹൻലാലിന്റെ സൗമ്യതയും പെരുമാറ്റവും ഹരിഹരനെ ഏറെ ആകർഷിക്കുകയും സിനിമയിൽ ഒരു റോൾ കൊടുക്കുവാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ജോർണലിസ്റ്റിന്റെ വേഷത്തിൽ മോഹൻലാലിനെ പരിഗണിക്കുകയാണെന്ന് സംവിധായകൻ ഹരിഹരൻ എം.ടി യെ വിളിച്ചു പറയുകയായിരുന്നു. നസറുദ്ദീൻ ഷായ്ക്ക് വേണ്ടി വെച്ചിരുന്ന റോൾ അവസാനം മോഹൻലാലിലേക്ക് എത്തിച്ചേരുകയായിരുന്നു. മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാഗ്നി. ഗീതയുടെ കഥാപാത്രവും പ്രകടനവും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായാണ് ഇപ്പോഴും വിശേഷിപ്പിക്കുന്നത്. പഞ്ചാഗ്നി എന്ന ചിത്രം മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചുവെന്നും പിന്നീട് മലയാള സിനിമയിൽ വലിയ സൂപ്പർസ്റ്റാർ ആവാനും ചിത്രം സഹായിച്ചു എന്നും ഹരിഹരൻ സൂചിപ്പിക്കുകയുണ്ടായി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.