ഈ തവണയും കേരളം പ്രളയക്കെടുതിയിൽ അകപെട്ടപ്പോൾ മലയാള സിനിമാ ലോകം ദുരിതമനുഭവിക്കുന്നവർക്കു സഹായ ഹസ്തവുമായി എത്തിച്ചേർന്നിരുന്നു. മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്തും, ടോവിനോ തോമസും ജോജു ജോർജും, ജയസൂര്യയും, കുഞ്ചാക്കോ ബോബനും, സണ്ണി വെയ്‌നും തുടങ്ങി ഒട്ടേറെ മലയാള സിനിമാ താരങ്ങൾ സഹായങ്ങളുമായി എത്തി. കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് സുകുമാരൻ പുതിയതായി വാങ്ങിയ തന്റെ വാഹനത്തിനു ഫാൻസി നമ്പർ ലേലം ചെയ്തു മേടിക്കാതെ ആ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ആ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. എന്നാൽ ഇപ്പോൾ പ്രശസ്ത നടൻ ഹരീഷ് പേരാടി പൃഥ്വിരാജ് സുകുമാരനെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
ഹരീഷ് പേരാടി ഇട്ട ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത്. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല. നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം ഉണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്”. ഏതായാലും അദ്ദേഹത്തിന്റെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഒരു ചർച്ചാ വിഷയം ആയി മാറി കഴിഞ്ഞു. അൻപോട് കൊച്ചി എന്ന കൂട്ടായ്മയുടെ പേരിലും പൃഥ്വിരാജ്, ഇന്ദ്രജിത്, പൂർണ്ണിമ എന്നിവർ ചേർന്ന് നിലമ്പൂരിലേക്ക് ഒരുപാട് അത്യാവശ്യ വസ്തുക്കൾ കയറ്റി അയച്ചിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.