മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തിയ പ്രിയദർശൻ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ മരക്കാർ ഡിസംബർ രണ്ടിന് ആണ് തീയേറ്ററുകളിൽ എത്തിയത്. രണ്ടാഴ്ചക്കു ശേഷം ആമസോൺ പ്രൈം റിലീസ് ആയി ഒറ്റിറ്റിയിലും എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനങ്ങളിൽ നേടിയത്. എന്നാൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ പിടിച്ചു കയറിയ ഈ ചിത്രം ആഗോള കളക്ഷൻ അമ്പതു കോടിയോളം നേടിയും ശ്രദ്ധ നേടി. മലയാള സിനിമയിലെ ഒരുപാട് പേർ ഈ ചിത്രം കാണുകയും അതിനെ പ്രശംസിച്ചു മുന്നോട്ടു വരികയും ചെയ്തിരുന്നു. ഇപ്പോഴും ആമസോൺ പ്രൈം വഴി ചിത്രം കണ്ട ഒട്ടേറെ സിനിമാ പ്രവർത്തകരും പ്രേക്ഷകരും ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വരികയാണ്. എന്നാൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മരക്കാർ കണ്ടതിനു ശേഷം പറഞ്ഞ വാക്കുകൾ ആണ് നടൻ ഹരീഷ് പേരാടി കുറിക്കുന്നത്.
മരക്കാരിൽ മങ്ങാട്ടച്ചൻ എന്ന കഥാപാത്രമായി ഹരീഷ് പേരാടി അഭിനയിച്ചിരുന്നു. ആ ചിത്രം കണ്ട മമ്മൂട്ടി, തന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ സന്തോഷം നൽകി എന്നാണ് ഹരീഷ് പേരാടി ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ന് അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ എനിക്ക് ഒരു ദേശീയ അവാർഡ് കിട്ടി. ഈ മഹാനടന് മങ്ങാട്ടച്ഛനെ വല്ലാതെ ഇഷ്ടമായി എന്ന നല്ല വാക്കുകൾ. മമ്മുക്കയെ പോലെ ഒരാൾ നേരിട്ട് പറയുന്നതിലും അപ്പുറം എനിക്ക് എന്താണ് കിട്ടാനുള്ളത്. സന്തോഷം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞെങ്കിലും നാട്ടുകാര് കേൾക്കേ ആ സന്തോഷവും നന്ദിയും പറയാതെ എനിക്ക് ഉറക്കം കിട്ടില്ല. അതുകൊണ്ടാ. മമ്മുക്കാ ഉമ്മ.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.