ഗപ്പി എന്ന ടോവിനോ ചിത്രമൊരുക്കിയ വലിയ ശ്രദ്ധ നേടിയ സംവിധായകൻ ആണ് ജോൺ പോൾ ജോർജ്. അതിനു ശേഷം സൗബിൻ ഷാഹിർ നായകനായി എത്തിയ അമ്പിളി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ഇപ്പോഴിതാ, അദ്ദേഹം ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആണ് നായക വേഷം ചെയ്യാൻ പോകുന്നത് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ആഷിക് ഉസ്മാൻ. ആഷിക് ഉസ്മാൻ പ്രൊഡക്ടിൻസിന്റെ ബാനറിൽ അദ്ദേഹം ഒരുക്കാൻ പോകുന്ന അഞ്ചു വലിയ ചിത്രങ്ങളിൽ ഒന്നാണ് ഈ പ്രൊജക്റ്റ്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കാൻ പോകുന്ന ഈ ജോൺ പോൾ ജോർജ്- പൃഥ്വിരാജ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മാലിദ്വീപ് ആണെന്നും അദ്ദേഹം ക്യാൻ ചാനൽ മീഡിയയോട് പറഞ്ഞു.
ഇത് കൂടാതെ ഫഹദ് ഫാസിൽ അൽത്താഫ് സലിം ചിത്രം, എം സി ജിതിൻ- കുഞ്ചാക്കോ ബോബൻ ചിത്രം, മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ ചിത്രമായ ആറാം പാതിരാ, ടോവിനോ തോമസ്- ഖാലിദ് റഹ്മാൻ ചിത്രമായ തല്ലുമാല എന്നിവയും ആഷിക് ഉസ്മാൻ നിർമ്മിക്കുന്നുണ്ട്. തല്ലുമാല ഉൾപ്പെടെ ഇതിനോടകം പന്ത്രണ്ടു ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് ആഷിക് ഉസ്മാൻ. സൂപ്പർ ഹിറ്റായ അഞ്ചാംപാതിരയുടെ രണ്ടാം ഭാഗം അല്ലെങ്കിലും അതിലെ കേന്ദ്രകഥാപാത്രമായ അന്‍വര്‍ ഹുസൈനെ നിലനിര്‍ത്തി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആറാം പാതിരായും ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജ് സുകുമാരൻ ചിത്രം ആയിരിക്കും ഈ ലിസ്റ്റിൽ ഏറ്റവും വൈകി തുടങ്ങാൻ സാധ്യത ഉള്ളത്. ആട് ജീവിതം എന്ന ചിത്രം തീരാൻ വൈകും എന്നതാണ് അതിനു കാരണമെന്നറിയുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.