ഉയറക്കുറവ് മൂലം സമൂഹത്തിൽ ഒരുപാട് അധിക്ഷേപങ്ങൾ സഹിച്ച വ്യക്തിയാണ് ക്വേഡൻ. സഹപാഠികളിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ അനുഭവിച്ച ക്വേഡൻ കരയുന്ന ദൃശ്യങ്ങൾ ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. യുവാവിന് പിന്തുണയുമായി മലയാളി താരം ഗിന്നസ് പക്രു രംഗത്ത് വന്നിരുന്നു. ഗിന്നസ് പക്രുവിനോട് ഓസ്‌ട്രേലിയൻ മാധ്യമം വഴി പിന്നീട് നന്ദിയും അറിയിക്കുകയുണ്ടായി. പക്രുവിനെ പോലെ ഒരു സിനിമ നടൻ ആകണം എന്നാണ് ക്വേഡന്റെ ആഗ്രഹം. ക്വേഡന്റെ ആഗ്രഹം എത്രെയും പെട്ടന്ന് നടക്കട്ടെ എന്ന് ആശംസിച്ച ഗിന്നസ് പക്രു തന്നെ യുവാവിന് സിനിമയിൽ അവസരമൊരുക്കി കൊടുത്തിരിക്കുകയാണ്. മലയാള സിനിമയിലൂടെ ആയിരിക്കും ക്വേഡൻ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുക.
ഉണ്ണിദാസ് കൂടത്തിൽ സംവിധാനം ചെയ്യുന്ന ജാനകി എന്ന ചിത്രത്തിൽ ആയിരിക്കും ക്വേഡൻ കേന്ദ്ര കഥാപാത്രമായി എത്തുക. ക്വേഡനെ മലയാള സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് രസകരമായ ഒരു പോസ്റ്റർ ഗിന്നസ് പക്രു തന്റെ ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് സന്തോഷ വാർത്ത ഉണ്ടെന്ന് അറിയിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഒരു ആന്റി ബുള്ളിയിങ് ക്യാംബെയ്ൻ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട് എന്നായിരുന്നു ആദ്യത്തെ സന്തോഷ വാർത്ത. ജാനകി എന്ന സിനിമയിലേക്ക് ക്വേഡനെ ക്ഷണിച്ചുകൊണ്ടുള്ള ഓഫർ ലെറ്റർ ആയിരുന്നു രണ്ടാമത്തെ സന്തോഷ വാർത്തയെന്ന് പക്രു വ്യക്തമാക്കി. ബോഡി ഷെമിങ്, ബുള്ളിയിങ് എന്നീ വിഷയങ്ങളെ പ്രമേയമാക്കിയാണ് ജാനകി ഒരുക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. കൊറോണ വൈറസിന്റെ ഭീഷണി മാറിയാൽ ഉടൻ തന്നെ ഷൂട്ടിങ് ആരംഭിക്കും എന്നും വ്യക്തമാക്കി.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.