മലയാള സിനിമയിലെ പ്രശസ്ത നിർമ്മാതാവും വിതരണക്കാരനുമാണ് ലിസ്റ്റിൻ സ്റ്റീഫൻ. മാജിക് ഫ്രെയിംസ് എന്ന തന്റെ ബാനറിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ലിസ്റ്റിൻ സ്റ്റീഫൻ, മലയാളം, തമിഴ് ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നുമുണ്ട്. ഇപ്പോഴും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളടക്കം നിർമ്മിച്ച് കൊണ്ടിരിക്കുന്ന ലിസ്റ്റിൻ സ്റ്റീഫന്റെ സ്ഥാപനങ്ങളിൽ ജിഎസ്ടി പരിശോധന എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. റിപ്പോർട്ടർ ചാനലാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. താരങ്ങള്‍ക്ക് തന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫല തുക ലിസ്റ്റിൻ നല്‍കുകയും, എന്നാല്‍ ഇവര്‍ ജിഎസ്ടി അടക്കാത്തതിനെയും തുടര്‍ന്നായിരുന്നു ലിസ്റ്റിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഒരു യുവ താരമാണ് തനിക്ക് കിട്ടിയ പ്രതിഫലത്തില്‍ നിന്നും ജിഎസ്ടി അടക്കാതിരുന്നതെന്നും വാർത്തകൾ പറയുന്നു. ഈ താരവും ഇപ്പോൾ നടന്ന ജി എസ് ടി പരിശോധനയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും സൂചനകളുണ്ട്.
ഇന്നലെ രാവിലെ മുതല്‍ ലിസ്റ്റിൻ സ്റ്റീഫന്റെ സ്ഥാപനത്തിലും വീട്ടിലുമായി ജിഎസ്ടി ഉദ്യോഗസ്ഥര്‍ എത്തുകയും പരിശോധന നടത്തുകയുമായിരുന്നു. രാവിലെ തുടങ്ങിയ പരിശോധന ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചതെന്നാണ് റിപ്പോർട്ടുകളിൽ നിന്നറിയാൻ സാധിക്കുന്നത്. മലയാളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ വളരെ കുറഞ്ഞ കാലം കൊണ്ടാണ് കേരളത്തിൽ അറിയപ്പെടുന്ന നിർമ്മാതാവും വിതരണക്കാരനുമായി മാറിയത്. ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ നായകനായ ഷാജി കൈലാസ് ചിത്രം കടുവ നിർമ്മിക്കാൻ ഒരുങ്ങുന്ന ലിസ്റ്റിൻ, പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെയടക്കം നിർമ്മാണ പങ്കാളിയാണ്. ട്രാഫിക് എന്ന ചിത്രം നിർമ്മിച്ച് കൊണ്ട് 2011 ഇൽ ആണ് ലിസ്റ്റിൻ സിനിമയിൽ സജീവമാകുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.