കേരളത്തിലെ പ്രശസ്ത വ്യക്തിത്വങ്ങളിൽ ഒരാളാണ് ശ്രീ ജി എസ് പ്രദീപ്. അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെ കേരളത്തിൽ മുഴുവൻ അദ്ദേഹം പ്രശസ്തനായി മാറി. ഒട്ടേറെ വിഷയങ്ങളിൽ ഉള്ള തന്റെ അറിവ് കൊണ്ട് ഏറെ ശ്രദ്ധേയനായ വ്യക്തി ആണ് ശ്രീ ജി എസ് പ്രദീപ്. ഒരു നടനായും ടെലിവിഷൻ അവതാരകൻ ആയുമെല്ലാം തിളങ്ങിയ അദ്ദേഹം മലയാള സിനിമാ പ്രവർത്തകരും ആയും മികച്ച സൗഹൃദം ആണ് പുലർത്തുന്നത്. ഇപ്പോഴിതാ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ചു അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആണ് അദ്ദേഹം മമ്മൂട്ടിയെ ഒരു ജീനിയസ് എന്നു വിശേഷിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം, “സമഗ്രവും നിരന്തരവുമായ ആത്മാർപ്പണത്തോടെയുള്ള ലയനമാണ് കർമ്മ മേഖലയിൽ ഒരു വ്യക്തിയെ ജീനിയസാക്കി മാറ്റുന്നത്. ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഒരനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തൽ വായിച്ചു “ഒരു നടനായില്ലെങ്കിൽ ഞാനൊരു സിനിമാ പ്രാന്തനായേനെ” പറഞ്ഞത് മറ്റാരുമല്ല. അക്ഷരം തെറ്റാതെ ആയിരം തവണ ജീനിയസ് എന്ന് വിളിക്കാൻ കഴിയുന്ന ഒരു മഹാപ്രതിഭ തന്റെ സമാനതകളില്ലാത്ത അഭിനയവൈഭവത്താൽ വിശ്വ ചലച്ചിത്രാകാശത്തിലെ കമ്ര നക്ഷത്രമായ ശ്രീ മമ്മൂട്ടി.” കലയാണ് തന്റെ ലഹരിയും ഭ്രാന്തുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹമാകണം വരും തലമുറയിലെ കലാലോകത്തിന്റെ പാഠപുസ്തകം. ഭ്രാന്തമായ ആത്മസമർപ്പണത്തിന്റെ ഈ ആൾരൂപം ആസ്വാദകരെ അനുഭൂതിയുടെ വിഭ്രാന്തിയിലേക്ക് നയിച്ചത് വഴികളിലെ ശരികളിലൂടെയായിരുന്നു. തോണി തുഴഞ്ഞ് ഷൂട്ടിംഗ് കാണാൻ പോയ ചെമ്പിലെ ചെറുപ്പക്കാരൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജനിച്ചത് ഏതു മലയാളിയുടെയും പുണ്യമാണ്. അതു കൊണ്ട് തന്നെ ശ്രീ. മമ്മൂട്ടിയെ ഇങ്ങനെ നിർവചിക്കാം: മമ്മൂട്ടി- കണ്ടു പഠിക്കാൻ ഒരു പാഠപുസ്തകം.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.