വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറഫാത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കം. ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. ഒരു ക്രൈം ത്രില്ലറായി ഒരുക്കിയ ഒരു റിയലിസ്റ്റിക് എന്റർടൈനറാണ് തങ്കം എന്ന അഭിപ്രായമാണ് ആദ്യ ഷോ മുതൽ തന്നെ ഈ ചിത്രത്തിന് ലഭിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, പ്രമേയം കൊണ്ടും, അവതരണ ശൈലി കൊണ്ടുമൊക്കെ തിളങ്ങുന്ന പത്തരമാറ്റ് തനി തങ്കമാണ് ഈ ചിത്രമെന്ന് നിരൂപകരും അഭിപ്രായപ്പെടുന്നു. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർക്ക് പുറമേ, മറാത്തി നടൻ ഗിരീഷ് കുൽക്കർണിയും തന്റെ പ്രകടനം കൊണ്ട് വലിയ കയ്യടിയാണ് നേടിയെടുക്കുന്നത്. തൃശൂരിലുള്ള സ്വർണ്ണത്തിന്റെ ഏജന്റുകളായ മുത്തു, കണ്ണൻ എന്നിവരായി മികച്ച പ്രകടനമാണ് ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ കാഴ്ച വെച്ചിരിക്കുന്നത്.
മലയാളം, തമിഴ്, ഹിന്ദി ഭാഷകൾ ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം, കേരളം, തമിഴ്നാട്, മുംബൈ എന്നിവിടങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവക്ക് ശേഷം ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രമാണിത്. അപർണ്ണ ബാലമുരളി നായികാ വേഷം ചെയ്ത തങ്കത്തിൽ കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും വേഷമിട്ടിട്ടുണ്ട്. ഗൗതം ശങ്കർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ബിജിബാൽ ആണ്. കിരൺ ദാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.