ജിസ് ജോയ്- ആസിഫ് അലി ടീം മൂന്നാമതും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം രചിച്ചതും ജിസ് ജോയ് തന്നെയാണ്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ ഈ പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെറിനു ഗൾഫ് രാജ്യങ്ങളിലും വമ്പൻ വരവേൽപ്പ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി ബഹറിനിൽ എത്തിയ അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ സ്വീകരണം ആണ് ആരാധകരും സിനിമാ പ്രേമികളും ചേർന്ന് നൽകിയത്. സംവിധായകൻ ജിസ് ജോയ്, ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, ബാലു വർഗീസ് എന്നിവർ അവിടെ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ഗൾഫിലും മികച്ച ബോക്സ് ഓഫീസ് ഓപ്പണിങ് നേടിയ ഈ ചിത്രം ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിന്റെ തുടർച്ചയായ രണ്ടാം സൂപ്പർ ഹിറ്റാണ്. സൺഡേ ഹോളിഡേ എന്ന വിജയ ചിത്രമാണ് ഇവർ ഇതിനു മുൻപേ സമ്മാനിച്ചത്. വൈകാരിക മുഹൂർത്തങ്ങളും കുടുംബ ബന്ധങ്ങളും നർമ്മവും പ്രണയവും എല്ലാം ചാലിച്ചൊരുക്കിയ വിജയ് സൂപ്പറും പൗര്ണമിയും കുടുംബ പ്രേക്ഷകരാണ് ആഘോഷമാക്കുന്നതു. സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് നവാഗതനായ പ്രിൻസ് ജോര്ജും പശ്ചാത്തല സംഗീതം ഒരുക്കിയത് ടീം ഫോർ മ്യൂസിക്‌സും ആണ്. റെനഡിവേ ദൃശ്യങ്ങൾ ഒരുക്കിയ ഈ സിനിമ എഡിറ്റ് ചെയ്തത് രതീഷ് രാജ് ആണ്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.