മലയാളികളുടെ പ്രിയ ഹാസ്യതാരം രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത റിലീസിനെത്തി. ചിത്രത്തിൽ ജയറാമും കുഞ്ചാക്കോ ബോബനും നായക വേഷം അവതരിപ്പിക്കുന്നു. അടിമുടി ഗെറ്റപ്പിൽ മാറ്റം വരുത്തിയ ജയറാമിനെ ഇന്നോളം കാണാത്ത രീതിയിലാണ് ചിത്രത്തിലൂടെ കാണാനാകുന്നത്. ചിത്രത്തിൽ കലേഷ് എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നു.
ചിത്രത്തിൽ പക്ഷികളേയും മൃഗങ്ങളെയുമെല്ലാം സംരക്ഷിക്കുകയും അവയെ പരുപാടികൾക്ക് നൽകിയും ഉപജീവനം നടത്തുന്ന വ്യക്തിയാണ് ജയറാമിന്റെ കഥാപാത്രം. കലേഷ് എന്ന രാഷ്ട്രീയ നേതാവ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു പ്രധാന വ്യക്തിയായി വരികയാണ്.
ചിത്രം ആദ്യ പകുതിയിൽ നല്ല രീതിയിൽ ചിരിപ്പിച്ചു തന്നെയാണ് മുന്നേറുന്നത്. പിഷാരടി എന്ന സംവിധായകന്റെ കോമഡികൾ എല്ലാം തന്നെ നല്ല രീതിയിൽ എൽക്കുന്നുമുണ്ട് വ്യത്യസ്തമായ റോളിൽ എത്തിയ ജയറാം കൗതുകമുണർത്തുന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ജയാറാമിന്റെ സഹായി വേലു എന്ന കഥാപാത്രമായി ധർമ്മജനും ചിത്രത്തിൽ പൊട്ടച്ചിരിപ്പിക്കുന്നുണ്ട്. കോമഡി പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകരെ നിരാശരാക്കാത്ത ആദ്യ പകുതിയാണ് ചിത്രത്തിന്റേത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.