കഥ പറയുമ്പോൾ എന്ന ശ്രീനിവാസൻ ചിത്രമൊരുക്കി ഒരു വലിയ വിജയം നേടിക്കൊണ്ടാണ് ശ്രീനിവാസന്റെ ഭാര്യാ സഹോദരൻ കൂടിയായ എം മോഹനൻ മലയാള സിനിമയിലേക്ക് ചുവടു വെച്ചത്. അതിനു ശേഷം പൃഥ്വിരാജിനെ നായകനാക്കി മാണിക്യക്കല്ല് എന്ന സൂപ്പർ ഹിറ്റ് ചിത്രവും നൽകി ഈ സംവിധായകൻ വീണ്ടും തിളങ്ങി. എന്നാൽ പിന്നീട് അദ്ദേഹം ഒരുക്കിയ 916 , മൈ ഗോഡ് എന്നീ ചിത്രങ്ങൾ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ ഈ സംവിധായകനെ വിമർശിച്ചവരും എഴുതിത്തള്ളിയവരും ഏറെയായിരുന്നു. എന്നാൽ വിമർശകരുടെ വായടച്ചു കൊണ്ട് മറ്റൊരു വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുമായാണ് എം മോഹനൻ ഇപ്പോൾ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ജനപ്രിയ യുവ താരവും തന്റെ മരുമകനുമായ വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ ഒരുക്കിയ അരവിന്ദന്റെ അതിഥികൾ അഞ്ചാം വാരം എത്തുമ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെ തീയേറ്ററുകളിൽ മുന്നേറുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.
ആദ്യ ഷോ മുതൽ തന്നെ മനോഹരമായ ഫാമിലി എന്റെർറ്റൈനെർ എന്ന അഭിപ്രായം നേടിയെടുത്ത ഈ ചിത്രം വമ്പൻ വിജയമാക്കി മാറ്റിയത് കേരളത്തിലെ കുടുംബ പ്രേക്ഷകർ തന്നെയാണ്. എന്നും കുടുംബ ബന്ധങ്ങളുടെ കഥ ഗംഭീരമായി പറഞ്ഞിട്ടുള്ള എം മോഹനൻ ഒരിക്കൽ കൂടി വളരെ രസകരമായും മനോഹരമായും പ്രേക്ഷകനെ മനസ്സിനെ സ്പർശിക്കുന്ന രീതിയിലാണ് അരവിന്ദന്റെ അതിഥികളും ഒരുക്കിയിരിക്കുന്നത്. രാജേഷ് രാഘവൻ തിരക്കഥ രചിച്ച ഈ ചിത്രത്തിലെ ഷാൻ റഹ്മാൻ ഒരുക്കിയ മനോഹരമായ ഗാനങ്ങളും ഇതിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മൂകാംബികയുടെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. ഒരുപാട് ചിരിയും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കി ഒരുക്കിയ ഈ ചിത്രത്തിൽ ശ്രീനിവാസൻ, നിഖില, പ്രേം കുമാർ, ഉർവശി, ശാന്തി കൃഷ്ണ, അജു വർഗീസ്, ബിജു കുട്ടൻ, കോട്ടയം നസീർ, കെ പി എ സി ലളിത തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025…
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ…
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഡിസംബർ 20 ന്…
This website uses cookies.