Neeli Movie
ഒരിടയ്ക്ക് കേരളത്തിലെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു സിനിമാ വിഭാഗമാണ് ഹൊറർ കോമഡി. എന്നാൽ തുടർച്ചയായി നിലവാരമില്ലാത്ത ചിത്രങ്ങൾ ആ പേരും പറഞ്ഞു പടച്ചു വിട്ടപ്പോൾ അത്തരം ചിത്രങ്ങൾ പ്രേക്ഷകർ തിരസ്കരിച്ചു. പിന്നീട് നമ്മൾ കണ്ടത് ഇംഗ്ലീഷ് സിനിമകളുടെ മോഡലിൽ ഒരുക്കിയ പക്കാ ഹൊറർ ഫിലിംസ് ആണ്. ഹാസ്യം എന്ന ഘടകത്തെ എടുത്തു കളഞ്ഞു, പേടിയും ആകാംഷയും മാത്രം നൽകുന്ന ആ ചിത്രങ്ങളും മലയാളി പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോഴിതാ ഹൊറർ- കോമഡി ചിത്രങ്ങൾ മലയാള സിനിമയിലേക്ക് തിരിച്ചു വന്നു കഴിഞ്ഞു. കഴിഞ്ഞയാഴ്ച ഇവിടെ റിലീസ് ചെയ്ത നീലി എന്ന ഹൊറർ- കോമഡി- മിസ്റ്ററി ചിത്രം വലിയ വിജയമാണ് തീയേറ്ററുകളിൽ നേടുന്നത്. മമത മോഹൻദാസ്, അനൂപ് മേനോൻ , ബാബുരാജ്, ശ്രീകുമാർ, സിനിൽ സൈനുദീൻ എന്നിവർ അഭിനയിച്ച ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്.
ഹൊററും കോമഡിയും മിസ്റ്ററിയും കൃത്യമായ അളവിൽ കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽതാഫ് റഹ്മാനും ഇതിനു തിരക്കഥ രചിച്ചത് റിയാസ് മാറാത് മുനീർ മുഹമ്മദുണ്ണി എന്നിവർ ചേർന്നുമാണ്. സൺ ആഡ്‌സ് ആൻഡ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ സുന്ദർ മേനോൻ നിർമ്മിച്ച ഈ ചിത്രം മികച്ച നിരൂപണങ്ങൾ നേടുന്നതിനൊപ്പം ബോക്സ് ഓഫീസിലും വലിയ കുതിപ്പ് തന്നെയാണ് നടത്തുന്നത്. ബാബുരാജ്- ശ്രീകുമാർ ടീമിന്റെ കിടിലൻ കോമഡി രംഗങ്ങളും അനൂപ് മേനോൻ, സിനിൽ സൈനുദീൻ ടീമിന്റെ രസകരമായ പ്രകടനവും ഈ ചിത്രത്തിന് മുതൽക്കൂട്ടാണ്. മമത മോഹൻദാസ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി ഗംഭീര പെർഫോമൻസാണ് കാഴ്ച വെച്ചിരിക്കുന്നത്. ബേബി മിയ , രാഹുൽ മാധവ് എന്നിവരും ഈ ചിത്രത്തിലെ താര നിരയിൽ ഉണ്ട്. ക്യാമറാമാൻ മനോജ് പിള്ളൈ, എഡിറ്റർ വി സാജൻ , സംഗീത സംവിധായകൻ ശരത് എന്നിവർ ചേർന്ന് സാങ്കേതികമായും ഈ ചിത്രത്തെ മികച്ച ഒരനുഭവമാക്കി തീർത്തു. നിലവാരമുള്ള ഹൊറർ- കോമഡി ചിത്രങ്ങൾ സമ്മാനിച്ചാൽ അവ തങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് ഒരിക്കൽ കൂടി കാണിച്ചു തന്നിരിക്കുകയാണ് മലയാളി സിനിമാ പ്രേക്ഷകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.