മെഗാസ്റ്റാർ മമ്മൂട്ടിയുടെ അന്യഭാഷ ചിത്രങ്ങളാണ് ഇപ്പോൾ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. രണ്ട് അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളാണ് രണ്ട് ഭാഷകളിലായി ഒരുങ്ങുന്നത്. മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കരിയറിലെ തന്നെ ഏറ്റവും വലിയ വിജത്തിലേക്കാണ് ചിത്രം നീങ്ങുന്നത്, എന്നാൽ അന്യ സംസ്ഥാനങ്ങളിലും മമ്മൂട്ടി തരംഗം സൃഷ്ടിക്കുകയാണ്. സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ‘പേരൻപ്’ സിനിമയുടെ ടീസർ ഇന്നലെ പുറത്തിറങ്ങിയിരുന്നു, തമിഴ് സിനിമ പ്രേമികൾ ഇരുകൈയും നീട്ടിയാണ് ടീസരെ സ്വീകരിച്ചത്. കുറച് ദിവസം മുമ്പ് മമ്മൂട്ടിയുടെ തെലുഗ് ചിത്രം ‘യാത്ര’ യുടെ ടീസർ ഇറങ്ങുകയും ആന്ധ്രയിലും വരവ് അറിയിച്ചിരുന്നു. രണ്ട് അന്യ ഭാഷ സിനിമകളുടെ ടീസറുകൾ സൗത്ത് ഇന്ത്യയിൽ മുഴുവനായിട്ട് കോലിളക്കം സൃഷ്ട്ടിച്ചു എന്ന് തന്നെ വിശേഷിപ്പിക്കാം.
മമ്മൂട്ടിയെ നായകനാക്കി രാം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പേരൻപ്’. വർഷങ്ങളായി ചിത്രം അണിയറയിൽ റിലീസിനായി സിനിമ പ്രേമികൾ കാത്തിരിക്കുന്നു. അന്താരാഷ്ട്ര ലെവലിൽ സൗത്ത് ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായിമാറിയ ചിത്രം കൂടിയാണിത്. റിലീസിന് മുമ്പേ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം മമ്മൂട്ടി എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്നായിരിക്കും. ട്രാൻസ് ജൻഡർ അഞ്ജലി ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ടീസറും ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്താൻ സാധിച്ചു എന്നാണ് അറിയാൻ സാധിച്ചത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.
ആന്ധ്രയുടെ മുൻ മുഖ്യമന്ത്രി വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’. മഹി രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപത്രമായിയെത്തുന്ന തെലുങ്ക് ചിത്രം കൂടിയാണ് ‘യാത്ര’. വൈ. എസ് ആറിന്റെ 1475 കിലോമീറ്റർ ഐതിഹാസിക പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മമ്മൂട്ടി എന്ന നടൻ വൈ. എസ് ആർ എന്ന വ്യക്തിയെ ഒരിക്കലും അനുകരിക്കുകയല്ലയെന്നും വ്യാഖ്യാനിക്കുകയാണന്ന് മഹി രാഘവ് പറയുകയുണ്ടായി. ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയും വോയ്സ് മോഡുലേഷനും കണ്ട് തെലുഗ് സിനിമ പ്രേമികളും ഞെട്ടലോടെയാണ് നോക്കി നിന്നത്. പുലിമുരുകൻ വില്ലൻ ജഗപതി ബാബു മമ്മൂട്ടിയുടെ അച്ഛനായി വേഷമിടുന്നുണ്ട്. 70 എം.എം എന്റർടൈന്മെന്റ്സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവിറെഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടി ഹൈദരാബാദിൽ ‘യാത്ര’ സിനിമയുടെ ചിത്രീകരണത്തിലാണ്. അടുത്ത മാസം മാമാങ്കം സിനിമയുടെ മൂന്നാം ഷെഡ്യുളിൽ ആരംഭിക്കും. മമ്മൂട്ടിയുടെ തെലുഗ് ചിത്രം അടുത്ത വർഷം പൊങ്കലിനാണ് പ്രദർശനത്തിനെത്തുക, എന്നാൽ തമിഴ് ചിത്രം ‘പേരൻപ്’ അടുത്ത് തന്നെ റിലീസിനെത്തും. ഓണത്തിന് മമ്മൂട്ടിയുടെ ‘കുട്ടനാടൻ ബ്ലോഗ്’ എന്ന സേതു ചിത്രമാണ് സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.