സൗത്ത് ഇന്ത്യൻ എല്ലാ സംസ്ഥാനങ്ങളിലും വൻ വരവേൽപ്പോട് കൂടി സ്വീകരിക്കുകയും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയും ചെയ്യുന്ന രജനികാന്ത് ചിത്രമാണ് ‘കാലാ’. കബാലിയുടെ സംവിധായകൻ പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കബാലിയുടെ ഹൈപ്പൊന്നും ചിത്രത്തിന് ഉണ്ടായിലെങ്കിലും രജനി ചിത്രം എന്ന നിലക്ക് ലോകമെമ്പാടും വലിയ റീലീസിനാണ് സാക്ഷ്യം വഹിച്ചത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ രജനികാന്തിന്റെ മരുമകൻ ധനുഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ തമിഴ് നാട്ടിൽ റെക്കോർഡ് തുക സ്വന്തമാക്കിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഹുമ ഖുറേഷിയും ഈശ്വരി റാവുമാണ് രജനിയുടെ നായികയായി എത്തുന്നത്. ഇരുവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു എന്നാൽ ഈശ്വരി റാവോയുടെ സ്വാഭാവിക അഭിനയം ചിത്രത്തിന് മുതൽ കൂട്ടായിരുന്നു.
സിനിമയിൽ എന്നപ്പോലെ ഒട്ടനവധി സീരിയലിൽ ഭാഗമായിട്ടുണ്ട് ഈശ്വരി രാവോ, കുറെയേറെ ചിത്രങ്ങളിൽ തമിഴിലും തെലുഗിലും അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നും ഓർത്തു വെക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യാൻ സാധിക്കുക എന്നതായിരുന്നു താരത്തിന്റെ ഏറ്റവും വലിയ സ്വപനം. പാ രഞ്ജിത്- രജനികാന്ത് ചിത്രത്തിൽ വേഷമുണ്ട് എന്ന് അറിഞ്ഞപ്പോൾ ആദ്യം ചെറിയ വേഷം എന്നാണ് താരം കരുതിയിരുന്നത് എന്നാൽ ടെസ്റ്റ് ഷൂട്ടൊക്കെ നടത്തി രജനികാന്ത് തിരഞ്ഞെടുക്കുകയും ചെയ്തപ്പോൾ അമ്മ വേഷമായിരിക്കും എന്ന് കരുതിയ താരത്തിനെ ഞെട്ടിച്ചുകൊണ്ടാണ് പാ രഞ്ജിത് നായിക വേഷം ഈശ്വരി റാവോക്ക് കൈമാറിയത്. പിന്നീട് ശെൽവിയായി താരം മികച്ച പ്രകടനം കാഴ്ച വെക്കുകയും പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.
മലയാളികൾക്ക് ഏറെ സുപരിച്ചതയായ ഒരു താരം കൂടിയാണ് ഈശ്വരി റാവോ. ഒരേ ഒരു മലയാള സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. 1992ൽ പുറത്തിറങ്ങിയ ‘ഊട്ടിപ്പട്ടണം’ ചിത്രത്തിലായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ജയറാം- സിദ്ദിഖ് നായക വേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിൽ രഞ്ജിനി തമ്പുരാട്ടി എന്ന മുഴുനീള വേഷത്തിലായിരുന്നു ഈ തമിഴ് സെൽവി പ്രത്യക്ഷപ്പെടത്. കാലക്ക് ശേഷം ഈശ്വരി റാവോക്ക് കൈനിറയെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.