ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം മഹാനടി ഇന്നു പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് മഹാനടി. അതിനാൽ തന്നെ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പും വളരെ വലുതായിരുന്നു. തെലുങ്ക് സൂപ്പർ താര റാണിയായിരുന്ന നടി സാവിത്രിയുടെ കഥപറയുന്ന ചിത്രത്തിൽ സാവിത്രിയുടെ ഭർത്താവും തമിഴ് സൂപ്പർ താരവുമായ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തിയിരിക്കുന്നത്. ചിത്രത്തിൽ സാവിത്രിയായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയ നടി കീർത്തി സുരേഷാണ്. സാമന്ത, വിജയ് ദേവരക്കൊണ്ട തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനായി ദുൽഖർ വളരെയധികം പ്രയത്നം ചെയ്തിരുന്നു. തന്റെ കരിയറിലെ മികച്ച വേഷമാണ് ചിത്രത്തിലേതെന്നും ദുൽഖർ പറഞ്ഞിരുന്നു. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ മുതൽ ആരംഭിച്ചു.
ആദ്യ പ്രദർശനത്തിന് ശേഷം ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ഏവരും. ദുൽഖറിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷക പ്രതികരണം. ദുൽഖർ തന്നെയാണ് ചിത്രത്തിലെ ജെമിനി ഗണേശനായി ശബ്ദവും നൽകിയത്. പ്രേക്ഷകർക്കുള്ളിൽ ഒരു നൊമ്പരം കൂടി സൃഷ്ടിച്ചാണ് ചിത്രം കടന്ന് പോകുന്നത് എന്നാണ് വരുന്ന അഭിപ്രായങ്ങൾ. നായികയായ കീർത്തി സുരേഷും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത് എന്നാണ് വരുന്ന വാർത്ത. തെലുങ്ക് സിനിമാ ലോകം ചിത്രത്തെ വലിയ കയ്യടികളോടെ സ്വീകരിക്കുന്ന വാർത്തകളാണ് ഏതായാലും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്ത് തന്നെയായാലും തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലൂടെ തന്നെ ദുൽഖർ തെലുങ്ക് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രം മലയാളത്തിലും മൊഴി മാറ്റി റിലീസിന് എത്തുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.