ഒരു മികച്ച ഫീൽ ഗുഡ് എന്റെർറ്റൈനെർ കൂടി മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് നമ്മുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത്. ഇന്നലെ കേരളത്തിൽ റിലീസ് ചെയ്ത ഹേ ജൂഡ് എന്ന ഫീൽ ഗുഡ് റിയലിസ്റ്റിക് ക്ലാസ് എന്റെർറ്റൈനെർ ചിത്രം ഇപ്പോൾ പ്രേക്ഷരുടെ മാത്രമല്ല സിനിമാ പ്രവർത്തകരുടെ കൂടി അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയാണ്. പ്രശസ്ത സംവിധായകനായ ശ്യാമ പ്രസാദ് ഒരുക്കിയ ഈ ചിത്രത്തിൽ യുവ താരം നിവിൻ പോളിയാണ് നായകൻ ആയി എത്തിയിരിക്കുന്നത്. തെന്നിന്ത്യൻ താര സുന്ദരിയായ തൃഷ തന്റെ മോളിവുഡ് അരങ്ങേറ്റം കുറിച്ച ചിത്രം എന്ന നിലയിലും ഹേ ജൂഡ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. . നവാഗതരായ നിർമ്മൽ സഹദേവ്, ജോർജ് കോനാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരുടെ അഭിനന്ദനം നേടിയാണ് തീയേറ്ററുകളിൽ നിറഞ്ഞോടുന്നത്. ഗോവയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകരോടൊപ്പം പ്രശസ്ത സിനിമാ പ്രവത്തകർ ആയ വിനീത് ശ്രീനിവാസൻ, അരുൺ ഗോപി, ഷാനിൽ മുഹമ്മദ് എന്നിവരും ഈ ചിത്രത്തെ പ്രശംസിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച ഫീൽ ഗുഡ് ഫിലിം എന്നും നമ്മുക്ക് ഹേ ജൂഡിനെ വിശേഷിപ്പിക്കാം. സിദ്ദിഖ്, വിജയ് മേനോൻ, നീന കുറുപ്പ്, അജു വർഗീസ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിലെ നിവിൻ പോളിയുടെയും സിദ്ദിഖിന്റേയും അസാമാന്യ പ്രകടനം ഒരുപാട് ശ്രദ്ധ നേടുന്നുണ്ട്.
തമാശയും , പ്രണയവും, സംഗീതവും മികച്ച ഇമോഷണങ്ങൾ രംഗങ്ങളും നിറഞ്ഞ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് നാല് സംഗീത സംവിധായകൻ ചേർന്നാണ്. ഗോപി സുന്ദർ, രാഹുൽ രാജ്, എം ജയചന്ദ്രൻ, ഔസേപ്പച്ചൻ എന്നിവർ ചേർന്നൊരുക്കിയ ഗാനങ്ങളും ഔസേപ്പച്ചൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഹേ ജൂഡിനെ മനോഹരമാക്കി. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിച്ച ഈ ചിത്രം ഇ ഫോർ എന്റർടൈൻമെന്റ് ആണ് വിതരണം ചെയ്തിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്ത ഹേ ജൂഡ് എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക് ജോഗേഷാണ്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.