പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറിയ ആദി ഗംഭീര പ്രേക്ഷക പ്രതികരണം നേടി ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇന്ന് രാവിലത്തെ ആദ്യ ഷോ മുതൽ ഗംഭീരം എന്ന ഒറ്റ അഭിപ്രയം ആണ് ആദിയെ കുറിച്ച് കേരളം മുഴുവൻ അലയടിക്കുന്നതു. സാധാരണ പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരേപോലെ മികച്ച അഭിപ്രായം ആണ് ആദിക്ക് നൽകുന്നത്. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാലിൻറെ ഞെട്ടിയ്ക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സിനിമ മേഖലയിൽ നിന്നും പ്രണവിന് അഭിനന്ദന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് ഇപ്പോൾ പ്രണവിനെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുന്നത്.
പ്രീയപ്പെട്ട അപ്പു എന്ന് വിളിച്ചു തന്റെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്ന മഞ്ജു വാര്യർ,ആശംസകളും അഭിനന്ദനങ്ങളും നേർന്നു പ്രണവിന്. അച്ഛനായ മോഹൻലാലിനോളവും അതിനു മേലേയും വളരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. അപ്പുവിനെ അഭിനന്ദിച്ചു സിനിമ മേഖലയിൽ നിന്നും ഷാജി കൈലാസ്, സാജിദ് യഹിയ, സുനീഷ് വാരനാട്, ശ്രീകുമാർ മേനോൻ, അരുൺ ഗോപി തുടങ്ങി ഒട്ടേറെ പേര് രംഗത്ത് വന്നിട്ടുണ്ട്. പ്രണവ് മോഹൻലാൽ ഇപ്പോൾ ഒരു ഹിമാലയൻ യാത്രയിൽ ആണ്. പ്രണവിന്റെ അതിഗംഭീരമായ അരങ്ങേറ്റം എന്നതിനൊപ്പം ജീത്തു ജോസെഫിന്റെ വമ്പൻ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം എന്ന് പറയാം. ദൃശ്യത്തിന് ശേഷം ജീത്തുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്ണ് ആദി കുതിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.