ഈ വർഷത്തെ ഗംഭീര വിജയം നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് ഗൗരി നന്ദ. അന്തരിച്ചു പോയ സംവിധായകൻ സച്ചി അവസാനമായി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ, കണ്ണമ്മ എന്നു പേരുള്ള ആദിവാസി സ്ത്രീയായി ഗൗരി നന്ദ കാഴ്ച വെച്ചത് ഗംഭീര പ്രകടനമാണ്. ഒരു ആക്ടിവിസ്റ്റ് ആയ കണ്ണമ്മയുടെ ഭാവവും രൂപവുമെല്ലാം മികച്ച തീവ്രതയോടെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ കഴിഞ്ഞ ഗൗരി നന്ദ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ന് തന്റെ അറുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുന്ന ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഗൗരി നേർന്ന ആശംസകൾ ഏറെ ശ്രദ്ധ നേടുകയാണ്.
എന്റെ ആദ്യത്തെ നായകൻ. അദ്ദേഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ തിയേറ്ററുകളിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട സുരേഷേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു, എന്നാണ് ഗൗരി നന്ദ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ച വാക്കുകൾ. പത്തു വർഷം മുൻപ് റിലീസ് ചെയ്‌ത കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായാണ് ഗൗരി നന്ദ അരങ്ങേറ്റം കുറിച്ചത്. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ആ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാത്തത് കൊണ്ട് തന്നെ ഇന്നത്തെ തങ്ങളുടെ പ്രീയപ്പെട്ട കണ്ണമ്മയാണ് ആ ചിത്രത്തിലെ ഹന്ന എന്ന കഥാപാത്രത്തിന് ജീവൻ നൽകിയതെന്ന് പലർക്കുമറിയില്ല. 10 വർഷത്തിൽ 7 ചിത്രത്തിൽ മാത്രമേ ഗൗരി നന്ദ അഭിനയിച്ചിട്ടുള്ളൂ. അയ്യപ്പനും കോശിയുമാണ് ഈ നടിക്ക് വലിയ ബ്രേക്ക് നൽകിയ ചിത്രം.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.