കഴിഞ്ഞ മാസമാണ് പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത്. അതിൽ പിന്നെ പല പല കാരണങ്ങളാൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ കൂടാതെ, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ സുശാന്തിനെ കുറിച്ച് പറയുന്ന ഓർമകളും വലിയ വാർത്താ പ്രാധാന്യമാണ് നേടുന്നത്. ഇപ്പോഴിതാ മലയാളത്തിലെ യുവ താരം ശ്രീനാഥ് ഭാസി വെളിപ്പെടുത്തിയ ഒരു കാര്യവും ഏറെ ശ്രദ്ധ നേടുകയാണ്. തനിക്കു സുശാന്ത് സിങ് രാജ്പുതിനൊപ്പം അഭിനയിക്കാൻ ഒരു ക്ഷണം വന്നിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സുശാന്തിന്റെ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രമായ ചിച്ചോരെയിലെ ഒരു കഥാപാത്രം അവതരിപ്പിക്കാനാണ് തന്നെ ക്ഷണിച്ചത് എന്നും, എന്നാൽ ഹിന്ദി സിനിമകളിൽ സ്ഥിരം കണ്ടു വരുന്ന തരത്തിലുള്ള ഒരു സൗത്ത് ഇന്ത്യൻ കഥാപാത്രമായിരുന്നു അതെന്നത് കൊണ്ട് താൻ ആ ക്ഷണം നിരസിക്കുകയാണ് ഉണ്ടായതെന്നും ശ്രീനാഥ് ഭാസി പറയുന്നു. മറ്റൊരു മലയാള താരമായ നീരജ് മാധവിനെയും ചിചോരയിലേക്കു ക്ഷണിച്ചിരുന്നു എങ്കിലും അദ്ദേഹത്തിനും ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ല.
ഫാമിലി മാൻ എന്ന ഹിന്ദി വെബ് സീരിസിന്റെ തിരക്കിൽ ആയതിനാലാണ് നീരജിനു ആ അവസരം നഷ്ടപ്പെട്ടത്. ഏതായാലും തനിക്കു തമിഴ്, ഹിന്ദി ചിത്രങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടെന്നും, വ്യത്യസ്തമായ കഥാപാത്രങ്ങൾ അവിടുന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ശ്രീനാഥ് ഭാസി പറയുന്നു. നേവൽ ബേസിലായിരുന്നു വിദ്യാഭ്യാസം എന്നത് കൊണ്ട് തന്നെ ഹിന്ദി ഭാഷ തനിക്കു നന്നായി വഴങ്ങുമെന്നും ശ്രീനാഥ് ഭാസി പറയുന്നു. ഈ അടുത്തിടെ റിലീസ് ചെയ്ത അഞ്ചാം പാതിരാ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഈ നടന് ഏറെ അഭിനന്ദനം നേടിക്കൊടുത്തിരുന്നു.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.