Gopi Sunder's Words About Bilal Going Viral
മെഗാ സ്റ്റാർ മമ്മൂട്ടി ആരാധകർ ഇപ്പോൾ മധുര രാജ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം നേടിയ വിജയത്തിന്റെ സന്തോഷത്തിൽ ആണ്. ഉണ്ട, പതിനെട്ടാം പടി എന്നിവയാണ് ഇനി അദ്ദേഹത്തിന്റേതായി റിലീസ് ചെയ്യാൻ പോകുന്ന ചിത്രങ്ങൾ. മാമാങ്കം, അമീർ, ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ മമ്മൂട്ടി ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരിക്കുന്നത് അമൽ നീരദ് – മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്ന ബിലാൽ എന്ന ചിത്രത്തിന് വേണ്ടിയാണു. അമൽ നീരദിന്റെ അരങ്ങേറ്റ ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ആണ് ബിലാൽ. ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും ഇതിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനം ആരംഭിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇപ്പോൾ പ്രശസ്ത സംഗീത സംവിധായകനായ ഗോപി സുന്ദർ ബിലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ ഫേസ്ബുക് ലൈവ് വീഡിയോയിൽ ആണ് അദ്ദേഹം ബിലാലിനെ കുറിച്ച് പറയുന്നത്. ബിലാലിന് വേണ്ടി കാത്തിരിക്കുന്നു എന്ന് ആരാധകർ കമന്റ് ചെയ്തപ്പോൾ ഗോപി സുന്ദർ പറഞ്ഞത്, “ബിലാൽ നമ്മൾ പൊളിച്ചു പണ്ടാരമടക്കി തരും, മലയാളിയായിട്ടു മുണ്ടുടുത്തു ആണ് പറയുന്നത്, മുണ്ടാണ് സത്യം ” എന്നാണ്. അമൽ നീരദ് ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുഹാസ്- ഷറഫു, ഉണ്ണി ആർ എന്നിവർ ചേർന്നാണ് എന്നാണ് സൂചന. ഫഹദ് ഫാസിലും ഈ ചിത്രത്തിന്റെ ഭാഗം ആകും എന്ന് സൂചന ഉണ്ട്. അമൽ നീരദ്- അൻവർ റഷീദ് കൂട്ടുകെട്ട് അവയും ഈ ചിത്രം നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.