[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്ത്കൊണ്ടാണ് സീനിയർ ഗായകരോടൊപ്പം കൂടുതൽ ജോലി ചെയ്യാത്തത്; ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി ഗോപി സുന്ദർ

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. ദേശീയ തലത്തിലും സംസ്‌ഥാന തലത്തിലും വരെ അംഗീകാരങ്ങൾ നേടിയ സംഗീതമൊരുക്കിയിട്ടുള്ള ഗോപി സുന്ദറിന്റെ പുലി മുരുകൻ എന്ന മോഹൻലാൽ- വൈശാഖ് ചിത്രത്തിലെ ഗാനവും പശ്‌ചാത്തല സംഗീതവും 90 മത് ഓസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിക്കുള്ള നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. മലയാളത്തിന് പുറമെ മറ്റ്‌ സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ള ഗോപി സുന്ദർ ഫേസ്ബുക്ക് ലൈവിൽ വന്നപ്പോൾ ആരാധകരുടെ ചില കൗതുകകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അതിലൊന്നായിരുന്നു എന്തുകൊണ്ടാണ് സീനിയർ ഗായകരായ ചിത്ര, യേശുദാസ് എന്നിവരോടൊപ്പം ഗോപി സുന്ദർ കൂടുതൽ ജോലി ചെയ്യാത്തത് എന്നത്.

അതിനു ഗോപി സുന്ദർ നൽകിയ ഉത്തരവും ശ്രദ്ധേയമാണ്. നമ്മുടെ സീനിയർ ഗായകർ ഇതിഹാസങ്ങളാണെന്നും അതുകൊണ്ട് തന്നെ നൂറു ശതമാനം ഹിറ്റാവും എന്നുറപ്പുള്ള ഗംഭീര ഗാനങ്ങളാണ് അവർക്ക് നല്കേണ്ടതെന്നുമാണ് തന്റെ വിശ്വാസമെന്നും ഗോപി സുന്ദർ പറയുന്നു. കുഞ്ഞുനാൾ മുതൽ കേൾക്കുന്നതാണ് ഇവരുടെ ശബ്ദമെന്നുള്ളത് കൊണ്ടു തന്നെ അവർക്ക് താൻ കൊടുക്കുന്ന സ്നേഹവും ബഹുമാനവുമാണ് തന്റെ പാട്ടുകളെന്നും അദ്ദേഹം പറയുന്നു. ചുമ്മാ ഏതെങ്കിലും ഒരു ഗാനം അവർക്ക് കൊടുക്കാനല്ല തന്റെ ശ്രമമെന്നും അവർക്ക് വേണ്ടി താനുണ്ടാക്കാൻ ശ്രമിക്കുന്നത് ഏറ്റവും ബെസ്റ്റ്‌ എന്നു വിളിക്കാവുന്ന ഗാനങ്ങളാണെന്നും ഗോപി സുന്ദർ പറഞ്ഞു. മലയാളത്തിൽ ആദ്യമായി നൂറു കോടി നേടിയ ലാലേട്ടൻ ചിത്രമായ പുലി മുരുകനിൽ അവരെ കൊണ്ട് പാടിച്ചത് ആ വിശ്വാസം കൊണ്ടാണെന്നും അതുപോലെ ഓലേഞ്ഞാലി കുരുവി എന്ന ഗാനമൊക്കെ ജയചന്ദ്രൻ സാറിനും വാണി ചേച്ചിക്കുമുള്ള തന്റെ സ്നേഹമാണെന്നും ഗോപി സുന്ദർ കൂട്ടിച്ചേർത്തു. പുലിമുരുകനിലെ സൂപ്പർ ഹിറ്റ് ഗാനമായ കാടണിയും കാൽചിലമ്പേ എന്ന ഗാനം പാടിയത് യേശുദാസും ചിത്രയുമാണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 week ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

1 week ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.