പ്രശസ്ത സംഗീത സംവിധായകനായ ഗോപി സുന്ദർ കഴിഞ്ഞ ദിവസം ഏകദേശം അര മണിക്കൂറോളം ഫേസ്ബുക്ക് ലൈവിൽ വന്നു തന്റെ ആരാധകരോട് സംവദിച്ചു. തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും താൻ ജോലി ചെയുന്ന രീതിയെ കുറിച്ചുമെല്ലാം അദ്ദേഹം വളരെ വിശദമായി തന്നെ സംസാരിച്ചു. അതിനിടയിൽ ആരാധകർ ചോദിച്ച ഒട്ടേറെ ചോദ്യങ്ങൾക്കും ഗോപി സുന്ദർ ഉത്തരം നൽകി. അതിൽ നവ്യ നടരാജ് എന്നൊരു പെണ്കുട്ടി ചോദിച്ച ചോദ്യവും അതിനു ഗോപി സുന്ദർ നൽകിയ ഉത്തരവും വളരെ ശ്രദ്ധേയമായിരുന്നു. താനൊരു പ്രൊഫഷണൽ പാട്ടുകാരി അല്ലെന്നും എന്നാൽ പാട്ടു പഠിച്ചിട്ടുണ്ട് എന്നും നവ്യ പറയുന്നു. ഒരു പാട്ടുകാരിയായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ നവ്യയോട് ഗോപി സുന്ദർ പറഞ്ഞ മറുപടി ഇതാണ്.
തനിക്ക് ഒരുപാട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉണ്ടെന്നും, നവ്യക്ക് സ്വന്തം കഴിവിൽ പൂർണമായും വിശ്വാസമുണ്ടെങ്കിൽ ഒരു ഗാനമാലപിച്ചു ആ ശബ്ദം തന്റെ ഏതെങ്കിലും ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്കു മെസ്സേജ് ആയി അയക്കാനും ഗോപി സുന്ദർ പറഞ്ഞു. താൻ തീർച്ചയായും അത് കേട്ടു നോക്കാമെന്നും അദ്ദേഹം നവ്യയോട് പറഞ്ഞു. മലയാള സിനിമയിലെ പുതു തലമുറയിലെ ഒട്ടേറെ ഗായകരോടൊപ്പം ജോലി ചെയ്തിട്ടുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിലും അദ്ദേഹമേറെ തല്പരനാണ്. എന്നാൽ അതോടൊപ്പം തന്നെ മലയാളത്തിലെ സീനിയർ ഗായകർക്കു ഏറെ മനോഹരമായ ഗാനങ്ങളും ഗോപി സുന്ദർ നൽകിയിട്ടുണ്ട്. ഇപ്പോൾ മലയാളം, തെലുങ്ക് പ്രോജക്ടുകളുമായി തിരക്കിലാണ് അദ്ദേഹം. ഇന്ന് മലയാള സിനിമയിലെ ഏറ്റവും പോപ്പുലറായ സംഗീത സംവിധായകരിലൊരാളാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ അദ്ദേഹം വളരെയധികം സജീവവുമാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.