മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഈദ് റിലീസിന് തീയറ്ററിലെത്തിയ മമ്മൂട്ടി ചിത്രം വൻ വരവേൽപ്പോട് കൂടിയാണ് ജനങ്ങൾ സ്വീകരിച്ചത്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വർഷം പുറത്തറിങ്ങിയ മലയാള സിനിമകളിൽ ആദ്യ ദിന കളക്ഷനിൽ റെക്കോർഡുമായി ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന മമ്മൂട്ടി ചിത്രമാണ് മുന്നിട്ട് നിൽക്കുന്നത്. റീലീസ് ദിനത്തിൽ തന്നെ മികച്ച പ്രതികരണം നേടി മമ്മൂട്ടി ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിക്കുന്ന കാര്യത്തിൽ ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സ് എന്നും മുന്നിൽ തന്നെയാണ്.
അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന് ശേഷം ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സ് തങ്ങളുടെ അടുത്ത ചിത്രം അനൗൻസ് ചെയ്യുകയുണ്ടായി. പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഉടായിപ്പ് ഉസ്മാൻ’ എന്നാണ് ടൈറ്റിൽ നല്കയിരിക്കുന്നത്. ചിത്രത്തിലെ നായകനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിടുന്നില്ല. മമ്മൂട്ടി ചിത്രങ്ങൾ വജ്രം, തസ്‌ക്കരവീരൻ സംവിധാനം ചെയ്ത വ്യക്തികളാണ് പ്രമോദ് പപ്പൻ. വ്യത്യസ്ത നിറഞ്ഞ കഥാന്തരീക്ഷവും മലയാള സിനിമയിൽ അധികം ചർച്ച ചെയ്യാത്ത ഒരു വിഷയവുമായാണ് ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സ് ഇനി വരുന്നത്. ഈ വർഷം ‘ക്യാപ്റ്റൻ’ എന്ന സാമൂഹിക പ്രസക്തിയുള്ള ജയസൂര്യ ചിത്രവും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ എന്നീ ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു, അടുത്ത വർഷവും ഇതിലും മികച്ച സിനിമകളുമായി വരുമെന്നാണ് ജോബി ജോർജ് അടുത്തിടെ ഒരു ഇന്റർവ്യൂയിൽ സൂചിപ്പിച്ചത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.