മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പ്യാലി എന്ന ചിത്രം ജൂലൈ എട്ടിന് തീയേറ്ററുകളിലെത്തുകയാണ്. ഈ കഴിഞ്ഞ മെയ് മാസം പ്രഖ്യാപിച്ച കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ കരസ്ഥമാക്കിയ മലയാള ചിത്രം കൂടിയായ പ്യാലി, ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ഈ ചിത്രത്തിന്റെ രസകരമായ ടീസറും പുറത്തു വന്നിരുന്നു. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്നാണ് ഇതിന്റെ ടീസർ സൂചിപ്പിക്കുന്നത്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് സഞ്ചരിക്കുന്നതെന്നും ഈ ടീസർ നമ്മുക്ക് കാണിച്ചു തന്നു.
ഏതായാലും ഈ ടീസർ മികച്ച പ്രേക്ഷക നേടിയതോടെ തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർധിച്ചിട്ടുണ്ട്. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതരായ ബബിതയും റിനും ചേർന്നാണ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, ടീസർ, കാരക്ടർ പോസ്റ്ററുകളെന്നിവയും ടൈറ്റിൽ ഗാനവും പ്രേക്ഷകരുടെ മുന്നിലെത്തുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ജിജു സണ്ണി ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ദീപു ജോസഫ്, ഇതിനു സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ എന്നിവരാണ്. കുട്ടികളുടെ മനം കവരുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.