മലയാള സിനിമാ പ്രേമികൾക്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് ഭദ്രൻ. അതിൽ തന്നെ മോഹൻലാലിനെ നായകനാക്കി ഭദ്രൻ ഒരുക്കിയ സ്ഫടികം എന്ന ചിത്രം മലയാള സിനിമയിലെ ക്ലാസിക്കൽ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. 1995 ഇലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രത്തിന് ഇന്നും വമ്പൻ ആരാധക വൃന്ദമാണ് ഉള്ളത്. എന്നാൽ ഇറങ്ങിയ സമയത്തു തീയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, അതിനു ശേഷം ടെലിവിഷനിലൂടെയും മറ്റും വലിയ പ്രേക്ഷക പ്രീതി നേടിയെടുത്ത ഒരു ഭദ്രൻ ചിത്രമാണ് അയ്യർ ദി ഗ്രേറ്റ്. മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചത്. ഈ ചിത്രം നിർമ്മിച്ച ഗുഡ് നൈറ്റ് മോഹൻ ഇതിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ രസകരമായ ഒരു അനുഭവം സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വെളിപ്പെടുത്തിയത് വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സംവിധായകനായ ഭദ്രന്‍ പെര്‍ഫക്ഷന്റെ ആളാണ് എന്നത് കൊണ്ട് തന്നെ ഷൂട്ടിംഗിനിടയിലെ ചെറിയ മിസ്റ്റേക്കേ് പോലും, അത് ശരിയാവുന്നത് വരെ റീ ഷൂട്ട് ചെയ്യും. ഈ സിനിമയുടെ ഒരു ഭാഗത്തു മമ്മൂട്ടി മരത്തില്‍ കയറുന്ന സീന്‍ ഉണ്ടായിരുന്നു.
പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു പൊക്കത്തിൽ കൂടുതൽ കയറാൻ മമ്മൂട്ടി തയ്യാറായില്ല. ഇനിയും ഒരു സ്റ്റെപ്പ് കൂടെ കയറൂ എന്ന് ഭദ്രൻ മമ്മൂട്ടിയ നിര്‍ബന്ധിച്ചു കൊണ്ടുമിരുന്നു. തനിക്ക് മരത്തില്‍ കയറാന്‍ അറിയില്ലെന്നും, പേടിയാവുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ ഭദ്രൻ മമ്മൂട്ടിയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അവസാനം സഹികെട്ട് മമ്മൂട്ടി ഭദ്രനെ ചീത്ത പറയുകയും അത് കേട്ട് ഭദ്രന്‍ ദേഷ്യപ്പെട്ട് പാക്കപ്പ് പറഞ്ഞ് ഉടനെ കാറില്‍ കയറി പോവുകയും ചെയ്തു. ഇനിയാണ് രസകരമായ ഒരു സംഭവം നടക്കുന്നത്. ഭദ്രൻ പോയപ്പോഴും മരത്തിന്റെ മുകളിൽ ആയിരുന്ന മമ്മൂട്ടി, പേടി കാരണം എന്ത് ചെയ്താലും താഴേക്ക് ഇറങ്ങില്ല. ഷൂട്ടിംഗ് ലൊക്കേഷനിലെ എല്ലാവരും അദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിച്ചു എങ്കിലും അദ്ദേഹത്തിന്റെ വലിയ പേടി കാരണം അത് സാധിച്ചില്ല. അവസാനം ഫയര്‍ ഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് മമ്മൂട്ടിയെ താഴെയിറക്കിയത് എന്ന് നിർമ്മാതാവ് മോഹൻ ഓർത്തെടുക്കുന്നു. കിലുക്കം, മിന്നാരം, കാലാപാനി, സ്ഫടികം, തുടങ്ങിയ വമ്പൻ ഹിറ്റായ ചിത്രങ്ങൾ നിർമ്മിച്ച ആളാണ് ഗുഡ് നൈറ്റ് മോഹൻ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.