മലയാളികളുടെ പ്രീയപ്പെട്ട നടനും എംപിയുമായ, മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഒരാൾ പങ്കുവച്ച കമന്റിന് ഗംഭീര മറുപടിയുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ഗോകുൽ സുരേഷ്. ഗോകുൽ സുരേഷ് നൽകിയ ആ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ് എന്ന് മാത്രമല്ല, വലിയ കയ്യടിയാണ് ആ മറുപടിക്കു സോഷ്യൽ മീഡിയ നൽകുന്നത്. ഒരു ഭാഗത്ത് സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നൽകിയായിരുന്നു ഒരാൾ പോസ്റ്റ് ഇട്ടതു. അതിനു ഗോകുൽ സുരേഷ് കൊടുത്ത മറുപടി ഇങ്ങനെ, “രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,”.
ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ സൂപ്പർ ഹിറ്റായി മാറുകയും, ഒട്ടേറെ പേര് അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുകയും ചെയ്തു. നേരത്തെ സുരേഷ് ഗോപിയുടെ താടി വളർത്തിയുള്ള ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയിരുന്നു. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു വരെ താരത്തിന്റെ താടി ലുക്കിനെ പ്രശംസിച്ചു മുന്നോട്ടു വന്നിരുന്നു. അദ്ദേഹം ഇപ്പോൾ ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണു ആ ലുക്ക് വെച്ചിരിക്കുന്നത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് ഒരുക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലാണ് അദ്ദേഹം ഈ മാസ്സ് ലുക്കിൽ എത്തുന്നത് എന്നാണ് സൂചന. സുരേഷ് ഗോപി നായകനായി ഇനി റിലീസ് ചെയ്യാൻ പോകുന്നത് ജോഷി ഒരുക്കിയ പാപ്പൻ ആണ്. മെയ് ഇരുപതിന് ആണ് ഈ ചിത്രം എത്തുക എന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.