മലയാളസിനിമയിൽ ഇപ്പോൾ താരപുത്രന്മാരുടെ കാലമാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ അഭിനയ രംഗത്തേക്ക് കടന്നുവന്നിട്ട് നാളുകളേറെയായി. ജയറാമിന്റെ മകൻ കാളിദാസും രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു. മോഹൻലാലിൻറെ മകനായ പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ‘ആദി’ റിലീസിനൊരുങ്ങുകയാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ ‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞവര്‍ഷമാണ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.
എന്നാൽ മറ്റ് താരപുത്രന്മാരിൽ നിന്ന് വ്യത്യസ്തമായി അഭിനയത്തോടൊപ്പം സംവിധാന രംഗത്തേക്ക് കടക്കാനും ഗോകുലിന് ലക്ഷ്യമുണ്ട്. ഇതിനായി പല കഥകളും ഗോകുലിന്റെ മനസിലുണ്ട് താനും. പ്രണവിനെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്നതാണ് ഗോകുലിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ആദ്യത്തെ ചിത്രത്തിൽ നായകൻ പ്രിഥ്വിരാജായിരിക്കുമെന്നും ഗോകുൽ പറയുന്നു.
അതേസമയം ഗോകുൽ സുരേഷിന്റേതായി ഇര, പപ്പു എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പി. ജയറാം കൈലാസാണ് പപ്പു സംവിധാനം ചെയ്യുന്നത്. ‘ഒരേ മുഖ’ത്തിനുശേഷം ബാക്ക്വാട്ടര്‍ ഫിലിംസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം ഇഷ്ണി, മെറീന മൈക്കിള്‍ എന്നിവരാണ് നായികമാർ. ഒരു ഫുൾടൈം കോമഡി എന്റർടെയ്നറായിരിക്കും പപ്പു എന്നാണ് സൂചന. സിനിമയിൽ ഗംഭീരമേക്ക് ഓവറുമായാണ് ഗോകുൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഉണ്ണി മുകുന്ദനൊപ്പമുള്ള ഇരയാണ് മറ്റൊരു ചിത്രം. സൈജു എസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് നവീന്‍ ജോണാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.