പ്രശസ്ത നടൻ സുരേഷ് ഗോപിയുടെ മകൻ ആയ ഗോകുൽ സുരേഷ് ഇപ്പോൾ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. ഗോകുൽ നായകനായ ഉൾട്ട എന്ന ചിത്രം ഉടൻ തന്നെ റിലീസിനും എത്തുകയാണ്. ഇപ്പോൾ തന്നെ നായകനായും സഹനടൻ ആയുമെല്ലാം അഭിനയിച്ചു തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്ന ഗോകുൽ പറയുന്നത് തനിക്കു സംവിധായകൻ ആവാൻ ആയിരുന്നു ആഗ്രഹം എന്നാണ്. അഭിനേതാവ് എന്ന നിലയിൽ താൻ ചെയ്യുന്ന ജോലിയെ ഏറെ സ്നേഹിക്കുന്നു എങ്കിലും അതിനോടൊപ്പം സിനിമാ സംവിധായകൻ ആവാൻ കൂടി കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും പറയുന്നു. ഓരോ സെറ്റിൽ നിന്നും സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കാറുണ്ട് എന്നും ഉടനെ അല്ലെങ്കിലും ഒരു ചിത്രം ഒരുക്കാൻ താല്പര്യം ഉണ്ടെന്നും ഗോകുൽ പറയുന്നു.
താൻ ആക്ഷൻ ചിത്രങ്ങളുടെ ആരാധകൻ ആണെന്നും അതുകൊണ്ടുതന്നെ ഒരു ആക്ഷൻ ചിത്രമാണ് സംവിധാനം ചെയ്യാൻ താല്പര്യം എന്നും ഗോകുൽ പറയുന്നു. പൃഥ്വിരാജ് സുകുമാരന്റെ കടുത്ത ആരാധകൻ ആണ് താൻ എന്നും തന്റെ മനസ്സിൽ താൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലെ ഹീറോ പൃഥ്വിരാജ് ആണെന്നും ഗോകുൽ വെളിപ്പെടുത്തി. അച്ഛന്റെ ചിത്രം മേൽവിലാസം റിലീസ് ആയപ്പോഴും താൻ തീയേറ്ററിൽ പോയി കണ്ടത് പൃഥ്വിരാജ് ചിത്രം ആണെന്നും അത്ര ആരാധന അദ്ദേഹത്തോട് ഉണ്ടെന്നും ഗോകുൽ സുരേഷ് പറഞ്ഞു. ഷാജി കൈലാസ് ഒക്കെ ഒരുക്കിയ പഴയ ആക്ഷൻ ചിത്രങ്ങളും അതോടൊപ്പം ഇന്നത്തെ കാലത്തേ ചിത്രങ്ങളും ഏറെ കാണാൻ ശ്രമിക്കുന്ന തനിക്കു ഒരു പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞു ആണ് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹം എന്നും ഗോകുൽ പറയുന്നു. കൂടുതൽ പക്വതയും സിനിമാ മേഖലയിൽ പരിചയ സമ്പത്തും ഉണ്ടാക്കിയിട്ട് വേണം സംവിധായകൻ ആവാൻ എന്ന പക്ഷക്കാരനാണ് ഗോകുൽ സുരേഷ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.