മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഒരു മാസ്സ് ആക്ഷൻ ത്രില്ലറായി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകനായ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നതും തന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ്. രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന ഈ മാസ്സ് പീരീഡ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. ഇപ്പോഴിതാ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകനും യുവ താരവുമായ ഗോകുൽ സുരേഷും ഭാഗമാവുന്നുണ്ട് എന്ന വിവരമാണ് പുറത്ത് വരുന്നത്. ഗോകുൽ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
മധുരയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ മംഗലാപുരമാണെന്നാണ് സൂചന. ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ പോകുന്നത്. ശാന്തി കൃഷ്ണയും ഒരു പ്രധാന വേഷം ചെയ്യാൻ പോകുന്ന ഈ ചിത്രം, ദുൽഖറിന്റെ ഏറ്റവും വലിയ മലയാള ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്നാണ് സൂചന. തമിഴ് ചിത്രം ഹേ സിനാമിക, മലയാള ചിത്രം സല്യൂട്ട്, തെലുങ്ക് ചിത്രം സീത രാമം, ഹിന്ദി ചിത്രം ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് എന്നിവയാണ് ഈ വർഷം റിലീസ് ചെയ്ത ദുൽഖർ സൽമാൻ ചിത്രങ്ങൾ. അതിൽ സീത രാമം എന്ന തെലുങ്ക് ചിത്രവും, ചുപ് എന്ന ഹിന്ദി ചിത്രവുമാണ് മികച്ച പ്രേക്ഷക ശ്രദ്ധ നേടിയത്. ഏതായാലും കിംഗ് ഓഫ് കൊത്തയിലൂടെ ദുൽഖർ സൽമാന്റെ മാസ്സ് ആക്ഷൻ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.