മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപി ഒരു ഇടവേളയ്ക്കു ശേഷം സിനിമാഭിനയത്തിലേക്കു തിരിച്ചു എത്തുകയാണ്. ഇപ്പോൾ വിജയ് ആന്റണി നായകനായ ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന അദ്ദേഹം അധികം വൈകാതെ തന്നെ ലേലം 2 എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തും. രഞ്ജി പണിക്കർ രചിച്ചു ജോഷി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ലേലം. ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത് രഞ്ജി പണിക്കരുടെ രചനയിൽ നിതിൻ രഞ്ജി പണിക്കർ ആണ്. ആനക്കാട്ടിൽ ചാക്കോച്ചി എന്ന മാസ്സ് കഥാപാത്രം ആയി സുരേഷ് ഗോപി വീണ്ടും എത്തുമ്പോൾ കൊച്ചു ചാക്കോച്ചി ആയി മകനായ ഗോകുൽ സുരേഷും ഈ ചിത്രത്തിന്റെ ഭാഗം ആവും.
ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന ഗോകുൽ സുരേഷ് ആദ്യമായാണ് അച്ഛനൊപ്പം അഭിനയിക്കാൻ പോകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ലേലം 2 ഇപ്പോൾ അതിന്റെ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിൽ ആണെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന് തുടങ്ങും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല എന്നും നിതിൻ രഞ്ജി പണിക്കർ പറയുന്നു. മാത്രമല്ല, ഒരുപാട് സർപ്രൈസുകൾ ഈ ചിത്രത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി, സോമൻ, എൻ എഫ് വർഗീസ്, സ്പടികം ജോർജ്, സിദ്ദിഖ്, മണിയൻ പിള്ള രാജു, നന്ദിനി തുടങ്ങി ഒട്ടേറെ പേരുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന ചലച്ചിത്രമാണ് ലേലം. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സൂത്രക്കാരൻ എന്ന ചിത്രമായിരുന്നു ഗോകുൽ സുരേഷിന്റെ പുതിയ റിലീസ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.