ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപിയുടെ പഴയ ചിത്രങ്ങളും കഥാപാത്രങ്ങളും ഇന്നും നെഞ്ചോട് ചേർക്കുന്നവരാണ് ഓരോ മലയാളിയും. അദ്ദേഹത്തിന്റെ തീപ്പൊരി കഥാപാത്രങ്ങൾ എന്നും ആരാധകരെയും സിനിമാ പ്രേമികളെയും ത്രസിപ്പിച്ചിട്ടുള്ളവയും ആണ്. ഇപ്പോൾ സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ, പ്രേക്ഷകരുടെ പ്രീയപ്പെട്ട ആനക്കാട്ടിൽ ചാക്കോച്ചി ആയി വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് സുരേഷ് ഗോപി. ഈ അവസരത്തിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ മകനും യുവ നടനുമായ ഗോകുൽ സുരേഷിന്റെ ഒരു പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായതു. മുണ്ടു മടക്കി കുത്തി ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റി നിൽക്കുന്ന ഗോകുൽ സുരേഷിന്റെ ആ ചിത്രം കണ്ടാൽ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് സുരേഷ് ഗോപിയുടെ ചാക്കോച്ചി എന്ന കഥാപാത്രമാണ്.
ജൂനിയർ ചാക്കോച്ചി എന്ന് ഇപ്പോഴേ സോഷ്യൽ മീഡിയ ഗോകുൽ സുരേഷിനെ വിളിച്ചും തുടങ്ങി . ഗോകുൽ സുരേഷ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സൂത്രക്കാരൻ എന്ന സിനിമയിലെ ലുക്ക് ആണ് അത്. പക്ഷെ ഈ ലുക്ക് കണ്ടതോടെ ചിലരെങ്കിലും ലേലം 2 ഇൽ ചാക്കോച്ചിക്കൊപ്പം ഈ കിടിലൻ ലുക്കിൽ ജൂനിയർ ചാക്കോച്ചിയെയും പ്രതീക്ഷിച്ചാൽ അത്ഭുതപ്പെടാൻ ഇല്ല. അത്രയധികം സുരേഷ് ഗോപിയെ അനുസ്മരിപ്പിക്കുന്നുണ്ട് മകനായ ഗോകുൽ സുരേഷ്. മുഖച്ഛായ കൊണ്ടും ശരീര ഭാഷയിലും ആ സാമ്യം വ്യക്തമാണ്. മുത്തുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ ഗോകുൽ സുരേഷിനെ നമ്മൾ പിന്നീട് ഇര, മാസ്റ്റർപീസ് എന്നീ ചിത്രങ്ങളിലും കണ്ടു. കൂടുതൽ നായക , സഹനായക വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപിയുടെ ലേലം 2 ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും. നിതിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം ഒരുക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.