കഴിഞ്ഞ വര്ഷം റിലീസ് ചെയ്ത പുതുമുഖ ചിത്രം മുത്ത്ഗൌവിലൂടെയാണ് മലയാള സിനിമയിലെ സൂപ്പര് സ്റ്റാര് ആയിരുന്ന സുരേഷ് ഗോപിയുടെ മകന് ഗോകുല് സുരേഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിന് ബോക്സ്ഓഫീസില് ഒരു വമ്പന് വിജയം നേടാന് കഴിഞ്ഞില്ലെങ്കിലും ഗോകുല് സുരേഷിന്റെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
ഗോകുല് സുരേഷ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാസ്റ്റര്പ്പീസ്. മെഗാസ്റ്റാര് മമ്മൂട്ടിയാണ് കോളേജ് പശ്ചാത്തലത്തില് പറയുന്ന ഈ ചിത്രത്തിലെ നായകന്. മമ്മൂട്ടിയുടെ തന്നെ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവനാണ് ഈ ചിത്രവും ഒരുക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടെയുണ്ട് മാസ്റ്റര്പ്പീസിന്.
രണ്ടാമത്തെ ചിത്രത്തെ കുറിച്ച് ഗോകുല് സുരേഷ് സംസാരിക്കുന്നു.
“നല്ലൊരു കഥാപാത്രമാണ് ഈ ചിത്രത്തില് ലഭിച്ചത്. മമ്മൂട്ടി അങ്കിളിന്റെ സിനിമയുടെ ഭാഗമാകാന് കഴിയുക എന്നത് ഒരു ഭാഗ്യമാണ്. ഈ കഥാപാത്രത്തിന് വേണ്ടി അജയ് സാറും ഉദയകൃഷ്ണ സാറും എന്നെ തിരഞ്ഞെടുത്തു എന്നത് തന്നെ ഞാന് വലിയൊരു അനുഗ്രഹമായി കാണുന്നു.”
മാസ്റ്റര്പ്പീസ് ഒരു ബ്ലോക്ക്ബസ്റ്റര് ആയി തീരുമെന്നാണ് അണിയറപ്രവര്ത്തകരുടെ പ്രതീക്ഷകള്. മെഗാസ്റ്റാറിന്റെ സ്റ്റൈലന് ആക്ഷന് സീനുകളും മാസ്സ് ഡയലോഗുകളും തകര്പ്പന് ലുക്കും ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്. പുലിമുരുകന് പോലൊരു വമ്പന് ഹിറ്റിന് വേണ്ടി ചിത്രം ഒരുങ്ങുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.