പൃഥ്വിരാജ് ചിത്രമായ വിമാനത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശം നടത്തിയ താരമാണ് ദുർഗ കൃഷ്ണ. പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ദുർഗ കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. കൈയിൽ എരിയുന്ന സിഗരറ്റുമായി അതീവ ഗ്ലാമറസായി നിൽക്കുന്ന താരത്തിന്റെ മേക്ക്ഓവർ സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നാടൻ ലുക്കുകളിൽ കൂടുതലായി പ്രത്യക്ഷപ്പെടാറുള്ള ദുർഗ മോഡേൻ വേഷം അണിഞ്ഞപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് വൈറൽ ആവുകയും സുഹൃത്തുക്കളും സിനിമ പ്രേമികൾ അഭിനന്ദിച്ചു രംഗത്ത് വന്നിരുന്നു.
ദി ബോസ് ബിച്ച് എന്നാണ് ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്. ഫോട്ടോഷൂട്ട് ഒരുക്കിയത് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സനാണ്. ജിക്സന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു. ദുർഗ ഒരു ടിപ്പിക്കൽ മലയാളി പെണ്കുട്ടി ആണെന്നും സാരിയും സൽവാറും ഇഷ്ടപ്പെടുന്ന വ്യക്തി ആണെന് ജിക്സൻ പോസ്റ്റിൽ സൂചിപ്പിക്കുകയുണ്ടായി. ഈയൊരു ഫോട്ടോഷൂട്ട് നിഗൂഢമായ അത്ഭുതം ആണെന്നും നടിയെ മനസിലാക്കി ബോധ്യപ്പെടുത്തുവാൻ ഒരുപാട് പരിശ്രമിക്കേണ്ടി വന്നു എന്നും വ്യക്തമാക്കി. ജീവിതത്തിൽ ഇതുവരെ സിഗരറ്റ് വലികാത്ത ദുർഗയ്ക്ക് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു എന്നും ഒരു അഭിനേതാവ് എന്ന നിലയിൽ ഇതെല്ലാം തരണം ചെയ്തു മുന്നോട്ട് പോകും എന്നതിന്റെ ഫലമാണ് ഈ ഫോട്ടോഷൂട്ട് എന്ന് ജിക്സൻ കുറിക്കുകയുണ്ടായി.
ഫോട്ടോ കടപ്പാട്: Jikson Photography
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.