2019 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു സൂപ്പർ വിജയം നേടിയ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. മാത്യൂസ് തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ നടിയാണ് ഗോപിക രമേശ്. ഇപ്പോഴിതാ ഈ നടിയുടെ ഗ്ലാമറസ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഈ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗ്ലാമറസ് ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ഫൊട്ടോഗ്രാഫർ സത്യൻ രാജൻ ആണ്. ഗോപിക തന്നെയാണ് ഈ ചിത്രങ്ങളും വീഡിയോയും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.
തണ്ണീർ മത്തൻ ദിനങ്ങൾ കൂടാതെ വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് ഗോപിക രമേശ്. പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, നിർമ്മാതാവ് ഷെബിന്‍ ബക്കര്‍ എന്നിവര്‍ പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. നവാഗതനായ ഗിരീഷ് എ ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. സംവിധായകൻ ഗിരീഷ് എ ഡി , ഡിനോയ് പൗലോസ് എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചത്. ജോമോൻ ടി ജോൺ , വിനോദ് ഇല്ലംപിള്ളി എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ഇതിനു വേണ്ടി സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസുമാണ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.