[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘നൈസ് പടം! ഭാവിയിൽ കൾട്ട് സ്റ്റാറ്റസ് ലഭിക്കും’; മൂൺവാക്കിനെ പ്രശംസിച്ച് സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഗിരീഷ് എ.ഡി

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് നവാഗതനായ വിനോദ് എ കെ സംവിധാനം ചെയ്ത പുതിയ ചിത്രം മൂൺവാക്കിനെ പ്രശംസിച്ച് ഗിരീഷ് എ ഡി. ‘നൈസ് പടം! ഭാവിയിൽ കൾട്ട് സ്റ്റാറ്റസ് ലഭിക്കും’ എന്നാണ് അദ്ദേഹം സിനിമയെക്കുറിച്ച് പറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഗിരീഷ് എ ഡിയുടെ പ്രതികരണം. തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു പോലുള്ള സൂപ്പർഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് ഗിരീഷ് എ ഡി.

മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്തത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂണ്‍വാക്ക് മാജിക് ഫ്രെയിംസ് തന്നെയാണ് വിതരണം ചെയ്തതും. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂണ്‍ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍, നിതിന്‍ വി നായര്‍, ഛായാഗ്രഹണം : അന്‍സാര്‍ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരണ്‍ ദാസ് എന്നിവര്‍ നിര്‍വഹിക്കുന്നു.

മൂണ്‍വാക്കിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ആര്‍ട്ട് :സാബു മോഹന്‍,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെണ്‍പകല്‍. ആക്ഷന്‍: മാഫിയ ശശി, ഗുരുക്കള്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അനൂജ് വാസ്, നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാര്‍,സൗണ്ട് മിക്‌സ്: ഡാന്‍ജോസ്, ഡി ഐ : പോയെറ്റിക്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ് : ശരത് വിനു, വിഎഫ്എക്‌സ് : ഡി ടി എം, പ്രൊമോ സ്റ്റില്‍സ് മാത്യു മാത്തന്‍, സ്റ്റില്‍സ് ജയപ്രകാശ് അത്തല്ലൂര്‍, ബിജിത്ത് ധര്‍മ്മടം, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്‌സ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: സിനിമ പ്രാന്തന്‍, അഡ്വെര്‍ടൈസിങ് : ബ്രിങ്‌ഫോര്‍ത്ത്, പി ആര്‍ ഓ : മഞ്ജു ഗോപിനാഥ്, പ്രതീഷ് ശേഖര്‍.

webdesk

Recent Posts

ജോഷിയുടെ നായകനായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…

4 hours ago

12 കോടിക്ക് “കൂലി”; കേരളത്തിലെത്തിക്കുന്നത് പുത്തൻ ടീം

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…

4 hours ago

അൽഫോൺസ് പുത്രൻ റീലോഡഡ്!! ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിൽ സോഡ ബാബുവായി ‌‌‌ഞെട്ടിക്കാൻ അൽഫോൺസ് പുത്രൻ

അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…

5 days ago

ഈ സിനിമ അതിഗംഭീരം. മലയാളികൾ കക്ഷിരാഷ്ട്രീയഭേദമന്യേ കാണേണ്ട സിനിമ – ഡീൻ കുര്യാക്കോസ് എം.പി

അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…

2 weeks ago

“വെൽക്കം ടു മലയാളം സിനിമ..“ ഷെയിൻ നിഗത്തിന്റെ ‘ബൾട്ടി‘യിലൂടെ സായ് ആഭ്യങ്കറെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…

2 weeks ago

ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോർഡ് തുക; പ്രധാന അപ്‌ഡേറ്റ് ജൂലൈ 4ന്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…

2 weeks ago

This website uses cookies.