മലയാള സിനിമാ പ്രേമികൾക്ക് വിശ്വസിക്കാവുന്ന ഒരു പേരായി മാറിയിരിക്കുകയാണ് ഇപ്പോൾ ഗിരീഷ് എ ഡി. പണം കൊടുത്ത് കയറിയാൽ ആദ്യാവസാനം രസകരമായ സിനിമാനുഭവം ഉറപ്പ് നൽകുന്ന വളരെ ചുരുക്കം സംവിധായകരുടെ പട്ടികയിലേക്കാണ് കേവലം മൂന്ന് ചിത്രങ്ങൾ കൊണ്ട് ഗിരീഷ് എ ഡി എന്ന യുവസംവിധായകൻ ഇടിച്ചു കയറിയിരിക്കുന്നത്. ഗിരീഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പ്രേമലുവും ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്കാണ് കുതിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ വിജയങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ചിത്രമാണ് പ്രേമലു. തന്റെ ആദ്യ രണ്ട് ചിത്രങ്ങളെ പോലെ തന്നെ കൗമാരക്കാരുടെ ജീവിതത്തിലെ സൗഹൃദം, പ്രണയം എന്നിവ തന്നെയാണ് ഈ ചിത്രത്തിലും ഗിരീഷ് അവതരിപ്പിക്കുന്ന വിഷയം. എന്നാൽ അതിനെ ഏറ്റവും രസകരമായി, മനോഹരമായി അവതരിപ്പിക്കാൻ സാധിക്കുന്നതാണ് ഈ സംവിധായകനെ വേറിട്ട് നിർത്തുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിച്ചു രസിപ്പിച്ചു കൊണ്ടാണ് ഗിരീഷ് എ ഡി കഥ പറയുന്നത്.
ഹാസ്യത്തിലൂടെ പ്രേക്ഷകരെ ചിത്രത്തിലെ കഥാപാത്രങ്ങളോട് വൈകാരികമായി ബന്ധിപ്പിക്കുന്ന ഈ സംവിധായകൻ, ചിത്രം അവസാനിപ്പിക്കുമ്പോഴേക്കും ആ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ പ്രീയപ്പെട്ടവരാക്കുന്നുണ്ട്. അത്ര മനോഹരമായാണ് അദ്ദേഹം കഥ പറയുന്നത്. മികച്ച രചയിതാവ് കൂടിയായ ഗിരീഷിന് പ്രേക്ഷകർ എന്താണ് ആഗ്രഹിക്കുന്നതെന്ന് കൃത്യമായി അറിയാൻ സാധിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങളെ വിജയമാക്കുന്നത്. സൂപ്പർ താരങ്ങളാരുമില്ലാതെ, പുതുമുഖങ്ങളേയും, പുതുനിര താരങ്ങളേയും ഉപയോഗിച്ചാണ് ഗിരീഷ് ഈ രസകരമായ സിനിമാനുഭവങ്ങൾ സൃഷ്ടിക്കുന്നതും സൂപ്പർ വിജയങ്ങൾ നല്കുന്നതുമെന്നതും എടുത്തു പറഞ്ഞു തന്നെ അഭിനന്ദിക്കേണ്ട വസ്തുതയാണ്. പ്രേക്ഷകന് പൂർണ്ണമായും വില നൽകുന്ന ഈ സംവിധായകൻ, സിനിമയുടെ ഏറ്റവും പ്രധാന ഉദ്ദേശമായ വിനോദം നൂറു ശതമാനവും തന്റെ ചിത്രങ്ങളിലൂടെ നൽകുന്നുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തെ ജനപ്രിയ സംവിധായകനാക്കുന്നത്. പ്രേമലുവും വമ്പൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ ഒരു സൂപ്പർ സംവിധായകനെന്ന തന്റെ സ്ഥാനം മലയാള സിനിമയിൽ അരക്കിട്ടുപ്പിക്കുകയാണ് ഗിരീഷ് എ ഡി.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.