ഒടിയനും, മാമാങ്കവും കായംകുളം കൊച്ചുണ്ണിയും പോലെ ബിഗ് ബജറ്റ് ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങവേയാണ് കടുത്ത വെല്ലുവിളി ഒരുക്കി തമിഴ് ചിത്രങ്ങളും രംഗത്ത് വരുന്നത്. മലയാള സിനിമ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളും വമ്പൻ പരീക്ഷണ ചിത്രങ്ങളും വരെ കൂട്ടത്തിലുണ്ട്. വലിയ വിജയത്തിനൊപ്പം നിരൂപ പ്രശംസയും നേടിയ ബ്രഹ്‌മാണ്ഡ ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറായി നിൽക്കുകയാണ്. ആദ്യ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച അനുഭവം തീയറ്ററുകളിൽ ചിത്രത്തിന് വലിയ ഓളം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. കമൽ ഹാസൻ നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രം ഈ വർഷം പകുതിയോടെ എത്തുമെന്നാണ് വിലയിരുത്തൽ. സിനിമ ഉപേക്ഷിച്ചു രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തുന്ന കമലിന്റെ അവസാന ചിത്രങ്ങളിലൊന്നുമാണ് വിശ്വരൂപം.
തമിഴ്നാട്ടിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ കേരളത്തിലും അതുപോലെ വേരോട്ടമുള്ള തമിഴ് സൂപ്പർ താരം രജനികാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്. കബാലിയുടെ വമ്പൻ വിജയത്തിന് ശേഷം പാ രഞ്ജിത്തുമായി ഒന്നിച്ച ആക്ഷൻ മാസ്സ് ചിത്രം കാല റിലീസ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രം ജൂൺ 7 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ വമ്പൻ റിലീസായി എത്തും.
തമിഴിലെ ഏറ്റവും വലിയ ചിത്രം, കളക്ഷൻ റെക്കോർഡുകൾ തൂത്തെറിഞ്ഞ രജനിയുടെ യന്തിരന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ബ്രഹ്‌മാണ്ഡ സംവിധായകൻ ശങ്കർ രജനീകാന്തുമായി ഒന്നിച്ചപ്പോഴെല്ലാം ലഭിച്ചത് മികച്ച വിജയം മാത്രം. 2.0 ഈ വർഷം അവസാനത്തോടെ തീയറ്ററുകളിൽ എത്തും. ബാഹുബലി തീർത്ത റെക്കോർഡുകൾ പഴങ്കഥയാക്കാനാണ് ഇത്തവണ ശങ്കറിന്റെയും രജനിയുടെയും വരവ്.
താനാ സേർന്താ കൂട്ടത്തിലൂടെ വിജയ വഴിയിൽ തിരിച്ചെത്തിയ സൂര്യ തന്റെ വിജയം തുടരാൻ എൻ. ജി. കെ എന്ന ചിത്രവുമായി എത്തുന്നു. സൂപ്പർ ഹിറ്റ് സംവിധായകനായ സെൽവ രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം തന്നെ ഇതിനോടകം വലിയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ചിത്രം നവംബർ 7 നു തീയറ്ററുകളിൽ എത്തിക്കുവാനാണ് ശ്രമിക്കുന്നത്.
മലയാളത്തിൽ തരംഗം സൃഷ്ടിക്കുവാനായി ഇത്രയേറെ വമ്പൻ ചിത്രങ്ങൾ കൂടി എത്തുമ്പോൾ മലയാള ചിത്രങ്ങൾക്ക് വലിയ വിയർപ്പ് ഒഴുക്കേണ്ടി വരും എന്ന് പറയാം. ഒരാഴ്ച കൊണ്ട് കളക്ഷൻ മുഴുവൻ തൂത്ത് വാരുന്ന തമിഴ് ചിത്രങ്ങൾ മലയാളത്തിന് ഇത്തവണ എത്രത്തോളം ക്ഷീണം ഉണ്ടാക്കുമെന്ന് കണ്ടറിയാം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.