തമിഴകത്തെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മാസ്റ്റർ സിനിമയിലെ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. വിജയ് ചിത്രമായ മാസ്റ്ററിൽ പ്രതിനായക വേഷം വിജയ് സേതുപതി കൈകാര്യം ചെയ്യുന്നുണ്ട്. മാസ്റ്റർ ഓഡിയോ ലോഞ്ചിൽ അദ്ദേഹം ദൈവ വിശ്വസത്തെ കുറിച്ചു നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർ വലിയ കൈയടിയോട് കൂടിയാണ് അദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിക്കുകയും മാനിക്കുകയും ചെയ്തത്. നടൻ വിജയ് സേതുപതിയ്ക്കെതിരെ നടി ഗായത്രി രഘുറാം രംഗത്ത് എത്തിയിരിക്കുകയാണ്. വിജയ് സേതുപതിയുടെ കാഴ്ചപ്പാടിനോട് തനിക്ക് യോജിക്കാം സാധിക്കില്ല എന്ന് അറിയിച്ചുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിജയ് സേതുപതിയുടെ വാക്കുകൾ ശ്രവിച്ചുകൊണ്ട് ആരും ദൈവത്തെയോ ആൾ ദൈവങ്ങളെയോ അവിശ്വസിക്കില്ല എന്ന് നടി വ്യക്തമാക്കി. അവിശ്വാസികൾ അദ്ദേഹത്തിന്റെ വാക്കുകൾ പുകഴ്‌ത്തിപാടുമായിരിക്കുമെന്നും എന്നാൽ സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ കേൾക്കുവനായി നിങ്ങൾ മതപ്രഭാഷകരെ അക്രമിക്കരുത് എന്ന് ഗായത്രി എഴുതുകയുണ്ടായി. എന്തിനെയും കുറിച്ച് പറയുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന അദ്ദേഹത്തിനും നൽകുന്നുണ്ടെന്നും താരം സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിൽ പല തരം മതത്തിൽപ്പെട്ടവർ ഉണ്ടെന്നും ഒരു വൈറസിന്റെ പേരും പറഞ്ഞു ദൈവങ്ങളെ മുഴുവനായി അക്രമിക്കരുതെന്ന് താരം ചൂണ്ടിക്കാട്ടി. അവിശ്വാസികളായ വൈറസുകൾക്കെതിരെയാണ് അവരുടെ സമൂഹമെന്ന് ഗായത്രി കൂട്ടിച്ചേർത്തു. ട്വിറ്ററിലാണ് ഗായത്രി രഘുറാം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. നടൻ വിജയ് സേതുപതി ഇതിനെതിരെ പ്രതികരിക്കുമോ എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.