തെന്നിന്ത്യയിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളുടെ അമരക്കാരനാണ് ഗൗതം വാസുദേവ് മേനോനെന്ന മാസ്റ്റർ ഡയറക്ടർ. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ചിമ്പു, തൃഷ എന്നിവർ നായകനും നായികയുമായി എത്തിയ വിണ്ണൈത്താണ്ടി വരുവായ എന്ന റൊമാന്റിക് ഡ്രാമ. തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ ആ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. ചിത്രത്തിന്റെ തിരക്കഥ റെഡിയാണ് എന്നും ഒട്ടേറെ മികച്ച ആശയങ്ങൾ ചിത്രത്തിനായി തയ്യാറായി ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജെസ്സിയായി വരാൻ തൃഷ റെഡിയാണെന്നും എന്നാൽ കാർത്തിക് ആയി വരാൻ ചിമ്പു റെഡി ആയാൽ മാത്രമേ രണ്ടാം ഭാഗം സംഭവിക്കു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കാരണം രണ്ടാം ഭാഗത്തിന്റെ കഥ വികസിക്കുന്നത് കൂടുതലും കാർത്തിക്കിലൂടെയാണ് എന്നാണ് അദ്ദേഹം പറയുന്നത്.
ചിമ്പു ഇപ്പോൾ മറ്റു ചിത്രങ്ങളുടെ തിരക്കിലാണ് എന്നും അതുകൊണ്ട് തന്നെ കാർത്തിക് ആയുള്ള മേക് ഓവറിൽ എത്താൻ അദ്ദേഹം തയ്യാറായാൽ മാത്രമേ വിണ്ണൈത്താണ്ടി വരുവായയുടെ രണ്ടാം ഭാഗം തനിക്കൊരുക്കൻ സാധിക്കു എന്നാണ് ഗൗതം മേനോൻ പറയുന്നത്. താനിപ്പോൾ മൂന്ന് തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് എന്നും അദ്ദേഹം പറഞ്ഞു. ഒരു നടനെന്ന നിലയിൽ കൂടി ഗൗതം മേനോൻ കയ്യടി നേടിയ വർഷമാണ് ഇത്. ഫഹദ് ഫാസിൽ- അൻവർ റഷീദ് ചിത്രമായ ട്രാൻസിൽ വില്ലനായി അഭിനയിച്ചു കയ്യടി നേടിയ ഗൗതം മേനോൻ, ദുൽകർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിലൂടെയും ഒരുപാട് പ്രശംസ നേടിയെടുത്തു. വിക്രം നായകനായ ധ്രുവ നച്ചത്തിരമാണ് പ്രേക്ഷകർ ഇനി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രം.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.