പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അഭിനേതാവായി മലയാള സിനിമയിൽ അരങ്ങേറുന്നു. നവാഗതനായ ജോഷി തോമസ് പള്ളികൾ സംവിധാനം ചെയ്ത നാം എന്ന് പേരുള്ള ഒരു ക്യാമ്പസ് ഫിലിമിൽ ആണ് ഗൗതം വാസുദേവ് മേനോൻ അഭിനയിച്ചത് .
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ- നിവിൻ പോളി ചിത്രം ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിൽ ഗൗതം മേനോൻ അഭിനയിക്കേണ്ടതായിരുന്നു എങ്കിലും ചെന്നൈ വെള്ളപൊക്കം വന്നതോടെ ദുബായിലുള്ള ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി.
ഗൗതം മേനോൻ തന്നെ ഒഫീഷ്യൽ ആയി ഈ വിവരം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.
പൂർണമായും ക്യാമ്പുസിനെ ചുറ്റിപറ്റിയുള്ള കഥയാണ് നാം പറയുന്നത്. വര്ഷങ്ങള്ക്കു ശേഷമാണ് ഒരു സമ്പൂർണ ക്യാമ്പ്സ് ചിത്രം മലയാളത്തിൽ എത്തുന്നത്.ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി എടുത്ത ചിത്രമാണ് നാം എന്നാണ് സൂചനകൾ പറയുന്നത്. സ്റ്റുഡന്റസ് ഗ്രൂപ്പിനെ അവരുടെ ജീവിതത്തിലെ ഒരു നിർണ്ണായക സമയത്തു സഹായിക്കുന്ന ആളായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .
ശബരീഷ് വർമ്മ ,രാഹുൽ മാധവ്, അദിതി രവി, ഗായത്രി സുരേഷ്,,മറീന മൈക്കിൾ രഞ്ജി പണിക്കർ, ടോണി ലുക്ക് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിക്രം നായകനായ ധ്രുവ നചത്രം എന്ന ചിത്രമാണ് ഗൗതം മേനോൻ സംവിധാനം ചെയ്തു പുറത്തു വരുന്ന അടുത്ത ചിത്രം. ഒരു സ്പൈ ത്രില്ലർ ആയി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം പുറത്തു വരും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.