സൂര്യ- ഗൗതം മേനോൻ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചിത്രമാണ് കാക്ക കാക്ക. ബോക്സ് ഓഫീസിൽ സൂര്യ എന്ന താരത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയ ചിത്രം കൂടിയായിരുന്നു ഇത്. തെലുഗ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം ഇന്നും പല പോലീസ് ഉദ്യോഗസ്ഥർക്ക് ഇൻസ്പിറേഷൻ തന്നെയാണ്. അടുത്തിടെ നടന്ന അഭിമുഖത്തിൽ സംവിധായകൻ ഗൗതം മേനോന്റെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥനാകാൻ പ്രചോദനം നൽകിയത് കാക്ക കാക്കയാണെന്ന് തന്നോട് 15ഓളം ഐപിഎസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട് എന്ന് ഗൗതം മേനോൻ വ്യക്തമാക്കി. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് കാക്ക കാക്ക. 2003ൽ സൂര്യ – ഗൗതം മേനോൻ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നതും കാക്ക കാക്ക എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. സൂര്യയുടെ തന്നെ സിങ്കം എന്ന ബ്രാൻഡിന് മുമ്പിൽ പലപ്പോഴും നിഴലായി പോയ കഥാപാത്രമാണ് അന്പുസെൽവൻ. ഒരു പോലീസ്ക്കാരന്റെ പച്ചയായ ജീവിതമാണ് കാക്ക കാക്കയിൽ കാണിക്കുന്നത്. സൂര്യ ഈ ചിത്രത്തിന് വേണ്ടി ചെയ്ത കഠിനാദ്ധ്വാനത്തെ കുറിച്ചും ഗൗതം മേനോൻ സിനിമ എക്സ്പ്രെസിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.