തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് ഗൗതം വാസുദേവ് മേനോൻ. അദ്ദേഹം സംവിധാനം ചെയ്ത ധനുഷ് ചിത്രമായ എന്നൈ നോക്കി പായും തോട്ട എന്ന ചിത്രം നാളെ റിലീസ് ചെയ്യാൻ പോവുകയാണ്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇത് കൂടാതെ ചിയാൻ വിക്രം നായകനായ ധ്രുവ നചത്രം എന്ന ചിത്രവും ഗൗതം മേനോന്റേതായി ഇനി റിലീസ് ചെയ്യാൻ ഉണ്ട്. ഏകദേശം 15 ദിവസത്തെ ഷൂട്ട് മാത്രമേ ഈ ചിത്രത്തിന് ബാക്കിയുള്ളു. ജോഷ്വ എന്ന തന്റെ പുതിയ ചിത്രം തീർക്കുന്ന തിരക്കിൽ ആണ് ഗൗതം മേനോൻ ഇപ്പോൾ.
എന്നാൽ പുതിയതായി കോളിവുഡിൽ നിന്ന് വരുന്ന വാർത്തകൾ പറയുന്നത് ധ്രുവ നചത്രം തീർത്തതിന് ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് അല്ലെങ്കിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ ആണ് ഗൗതം വാസുദേവ് മേനോൻ പ്ലാൻ ചെയ്യുന്നത് എന്നാണ്. അത് കൂടാതെ ആദിത്യ വർമയിലൂടെ അരങ്ങേറ്റം കുറിച്ച വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനെ നായകനാക്കിയും ഒരു ചിത്രമൊരുക്കാൻ ഗൗതം വാസുദേവ് മേനോന് പ്ലാൻ ഉണ്ട്. സൂപ്പർ സ്റ്റാർ രജനികാന്ത് അടുത്തതായി ചെയ്യാൻ പോകുന്നത് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്.
കൈ നിറയെ ചിത്രങ്ങളും ആയി തിരക്കിലാണ് മോഹൻലാലും. അതുകൊണ്ടു തന്നെ രജനികാന്ത് അല്ലെങ്കിൽ മോഹൻലാൽ നായകനായി എത്തുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രം 2021 ഇൽ മാത്രമേ സംഭവിക്കാൻ സാധ്യത ഉള്ളു. പ്രശസ്ത തമിഴ് ട്രേഡ് അനലിസ്റ് ആയ രമേശ് ബാല ആണ് ഈ വാർത്ത ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കുറെ വർഷങ്ങൾക്കു മുൻപ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഗൗതം വാസുദേവ് മേനോൻ പ്ലാൻ ചെയ്തു എങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു. ഒരു മോഹൻലാൽ ആരാധകൻ കൂടിയായ ഗൗതം വാസുദേവ് മേനോൻ മോഹൻലാലിനൊപ്പം ഒരു ചിത്രം എന്നത് ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന സംവിധായകൻ കൂടിയാണ്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.