രണ്ടു ദിവസം മുൻപ് നടന്ന, മലയാളത്തിലെ താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങും, അതിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ സംഘടനാ ഭാരവാഹിയായ ഇടവേള ബാബു പറഞ്ഞ വാക്കുകളുമാണ് ഇപ്പോൾ വിവാദം സൃഷ്ടിക്കുന്നത്. ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ആ യോഗത്തിൽ പങ്കെടുത്തതിനെ കുറിച്ചും, വിജയ് ബാബുവിനെ അമ്മയിൽ നിന്ന് എന്ത്കൊണ്ട് പുറത്താക്കുന്നില്ല എന്നുമായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. അതിനു ഇടവേള ബാബു പറഞ്ഞ മറുപടി ഒട്ടേറെ ക്ലബുകളിൽ വിജയ് ബാബു അംഗമാണെന്നും അതിൽ നിന്നൊന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല എന്നുമാണ്. അമ്മയും അതുപോലൊരു ക്ലബാണ് എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ട് എടുത്തുചാടി ഒരു തീരുമാനമെടുക്കാൻ കഴിയില്ലായെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ അമ്മ ഭാരവാഹിയും നടനും എം എൽ എ യുമായ കെ ബി ഗണേഷ് കുമാർ.
താരസംഘടന ക്ലബ്ബ് ആണെന്ന സെക്രട്ടറിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഗണേഷ് കുമാർ പറയുന്നത്. അമ്മ ക്ലബ്ബ് ആണെങ്കിൽ താൻ രാജിവയ്ക്കുമെന്നും അദ്ദേഹം പറയുന്നു. തന്റെ അറിവിൽ അതൊരു ചാരിറ്റബിള്‍ സംഘടനയാണെന്നും, അതിലെന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് സെക്രട്ടറി ഇടവേള ബാബുവും പ്രസിഡന്റ് മോഹൻലാലും മറുപടി പറയണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. സാധാരണ ക്ലബ്ബുകളിൽ കാണുന്നതുപോലെ ചീട്ടുകളിക്കുന്നതിനുളള സൗകര്യമോ ബാറിലുള്ള സൗകര്യമോ അമ്മയിൽ ഒരുക്കിയിട്ടുണ്ടോ എന്ന സംശയമാണ് ഇടവേള ബാബുവിന്റെ തെറ്റായ പ്രസ്‍താവനയിൽ നിന്നുണ്ടായതെന്നും ഗണേഷ് കുമാർ പറഞ്ഞു. അതുപോലെ ദിലീപ് രാജിവച്ചതു പോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും അതിജീവിത പറയുന്ന കാര്യം കൂടി അമ്മ ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഫോട്ടോ കടപ്പാട്: ഫേസ്ബുക്(AMMA – Association Of Malayalam Movie Artists)
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.