Ganagandharvan Theatre list
രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവ്വൻ നാളെ മുതൽ കേരളത്തിന് അകത്തും പുറത്തും ഗൾഫിലും റിലീസ് ചെയ്യുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രത്തിന് മികച്ച റിലീസ് ആണ് ഇവിടെയും പുറത്തും ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ്. കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. രമേഷ് പിഷാരടിയും ഹരി. പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ആന്റോ ജോസെഫ് കേരളത്തിൽ വിതരണം ചെയുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഗാനങ്ങൾ എന്നിവയെല്ലാം മികച്ച പ്രേക്ഷക പ്രതികരണം ആണ് റിലീസിന് മുൻപേ നേടിയെടുത്തത്. പ്രശസ്ത ക്യാമറാമാൻ അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിoഗും നിർവഹിച്ച ഗാനഗന്ധർവ്വന് ഗാനങ്ങൾ ഒരുക്കിയത് ദീപക് ദേവാണ്. ഏതായാലും പ്രേക്ഷകരുടെ പ്രതീക്ഷകൾ സാധൂകരിക്കുന്ന മികച്ച ഒരു എന്റെർറ്റൈനെർ ആവും ഈ ചിത്രം എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം. ജയറാം- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ പഞ്ചവർണതത്ത ആണ് രമേഷ് പിഷാരടി ആദ്യം സംവിധാനം ചെയ്ത ചിത്രം. ബോക്സ് ഓഫീസിൽ വിജയം നേടിയ ഈ ചിത്രം കഴിഞ്ഞ വർഷം ഏപ്രിൽ റിലീസ് ആയാണ് എത്തിയത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.