മലയാള സിനിമയിൽ കോടി ക്ലബുകൾ ആരംഭിച്ചത് 2013 ഇൽ മോഹൻലാൽ ചിത്രമായ ദൃശ്യം അമ്പതു കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടതു കൂടിയാണ്. ആദ്യമായി അമ്പതു കോടി കളക്ഷൻ നേടുന്ന മലയാള ചിത്രമായ ദൃശ്യം ഏകദേശം എഴുപതു കോടിയുടെ അടുത്താണ് ആഗോള കളക്ഷനായി നേടിയെടുത്തത്. അതിനു ശേഷം പ്രേമം, ടൂ കൺഡ്രീസ്, എന്ന് നിന്റെ മൊയ്‌ദീൻ, ഒപ്പം എന്നീ ചിത്രങ്ങൾ അമ്പതു കോടി പിന്നിട്ടപ്പോൾ മോഹൻലാൽ നായകനായ പുലിമുരുകൻ നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമായി. ശേഷം കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങൾ അമ്പതു കോടി ക്ലബിലും മോഹൻലാൽ ചിത്രമായ ലൂസിഫർ രണ്ടാമത് നൂറു കോടി ക്ലബിലെത്തുന്ന ചിത്രവുമായി മാറി. എന്നാൽ നൂറു കോടി ക്ലബിലെത്തുന്ന ഒരു ബിഗ് ബജറ്റ് മലയാള ചിത്രത്തിന് എത്രമാത്രം ലാഭം ലഭിക്കും എന്ന കണക്കു പുറത്തു വിട്ടു മുന്നോട്ടു വന്നിരിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ജി സുരേഷ് കുമാർ. നൂറു കോടി രൂപ ഗ്രോസ് നേടുന്ന ഒരു ചിത്രത്തിന്റെ ഗ്രോസിൽ നിന്ന് ശരാശരി നോക്കിയാൽ 25 % നികുതിയായി പോകും.
പിന്നെ ബാക്കിയുള്ള 75 കോടിയാണ് നെറ്റ് ഗ്രോസ്. അതിന്റെ അമ്പതു ശതമാനം തീയേറ്ററുകാർക്കു പോകും. ബാക്കിയുള്ള അമ്പതു ശതമാനമായ 37 – 38 കോടി രൂപയാണ് നിർമ്മാതാവിന് ലഭിക്കുക എന്നും ചിത്രത്തിന്റെ ബഡ്ജറ്റ് കൂടുന്നതിന് അനുസരിച്ചു ലാഭം കുറയുമെന്നും സുരേഷ് കുമാർ പറയുന്നു. എന്നാൽ ഈ സത്യം മനസ്സിലാക്കാതെ വിദേശത്തു നിന്നൊക്കെ ഈ കോടി ക്ലബുകളിൽ ആകൃഷ്ടരായി എത്തുന്ന ചില നിർമ്മാതാക്കൾ വലിയ തുക മുടക്കി നഷ്ടത്തിൽ ചാടുന്നുണ്ട് എന്നും അതുപോലെ പലരിൽ നിന്നായി പണം പിരിച്ചു സിനിമ ചെയ്തു കെണിയിൽ ചാടുകയും പെടുകയും ചെയുന്ന ആളുകൾ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.